ടൊവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെച്ച ‘കള’ ചിത്രീകരണം പുനഃരാരംഭിച്ചു

December 18, 2020

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെച്ച ‘കള’ ചിത്രീകരണം പുനഃരാരംഭിച്ചു. വീണ്ടും ആക്ഷൻ രംഗങ്ങളിൽ സജീവാംകുകയാണ് താരം. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ എല്ലാ ആക്ഷൻ രംഗങ്ങളും ആവശ്യമായ മുൻകരുതലുകൾ എടുത്ത് ചിത്രീകരിക്കുകയാണെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കള ഒരു ത്രില്ലറാണ്. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഉടൻ തന്നെ ചിത്രം ഷെഡ്യൂൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടവേളയിൽ ഐശ്വര്യ ലക്ഷ്മിക്കൊപ്പം വേഷമിടുന്ന കാണെക്കാണെയുടെ ഷൂട്ടിംഗ് ടൊവിനോ പൂർത്തിയാക്കി. 2021 ജനുവരിയിൽ അന്ന ബെൻ നായികയാകുന്ന ആഷിഖ് അബു ചിത്രത്തിൽ വേഷമിടാനുള്ള ഒരുക്കത്തിലാണ് ടൊവിനോ തോമസ്.

അതേസമയം, . ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights-Tovino Thomas resumes shoot of Kala