രണ്ട് വര്‍ഷത്തിന്റെ നിറവില്‍ ട്വന്റിഫോര്‍ ന്യൂസ് ചാനല്‍

December 8, 2020
Twenty-four News Channel Second Anniversary

മലയാളികളുടെ വാര്‍ത്താ സംസ്‌കാരത്തിന് പുതിയ മുഖം നല്‍കിയ വാര്‍ത്താ ചാനല്‍ ട്വന്റിഫോര്‍ രണ്ട് വര്‍ഷത്തിന്റെ നിറവില്‍. ‘നിലപാടുകളില്‍ സത്യസന്ധത’ എന്ന ആപ്തവാക്യവുമായാണ് ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ നിക്ഷപക്ഷ വാര്‍ത്താ ചാനലായ ‘ട്വന്റിഫോര്‍ ന്യൂസ്’ പ്രേക്ഷകരിലേക്കെത്തിയത്. സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വ്യത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും ഇതിനോടകം തന്നെ ട്വന്റിഫോര്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഓഗ്മെന്‍ഡ് റിയാലിറ്റിയുടേയും വെര്‍ച്വല്‍ റിയാലിറ്റിയുടേയുമെല്ലാം അനന്ത സാധ്യതകളും ട്വന്റിഫോര്‍ പ്രയോജനപ്പെടുത്തുന്നു. അതിനൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതുകൊണ്ടുതന്നെ പ്രായഭേദമന്യേ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഈ വാര്‍ത്താ ചാനല്‍.

വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ ഗൗരവം ചോരാതെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതോടൊപ്പം സിനിമാ ലോകത്തെ വിശേഷങ്ങളും, കൗതുക- കായിക വാര്‍ത്തകളും, വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യവുമെല്ലാം ട്വന്റിഫോര്‍ പ്രേകിഷകരിലേക്കെത്തിക്കുന്നു. പ്രേക്ഷകര്‍ക്ക് കൂടുതല്‍ അടുപ്പംതോന്നുന്ന ‘ഗുഡ്‌മോര്‍ണിങ് വിത് ആര്‍ ശ്രീകണ്ഠന്‍നായര്‍’, നൂറ് വാര്‍ത്തകളുമായെത്തുന്ന 100 ന്യൂസ് എന്നിവയെല്ലാം ട്വന്റിഫോറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്നത് 2018 ഡിസംബറിലാണെങ്കിലും 2015 മുതല്‍ തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലായ twentyfournews.com പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്നു മുതല്‍ കൃത്യതയാര്‍ന്ന വാര്‍ത്തകളും, വാര്‍ത്തകള്‍ക്കപ്പുറത്തെ കാഴ്ചകളും വിശേഷങ്ങളും വായനക്കാരിലേയ്ക്കെത്തിച്ച ട്വന്റിഫോര്‍ മലയാളികളുടെ ഇഷ്ട വാര്‍ത്താ സ്രോതസുകളില്‍ ഒന്നായി മാറി.

Story highlights: Twenty-four News Channel Second Anniversary