‘രണ്ട്’ ചിത്രീകരണം ആരംഭിച്ചു; ശ്രദ്ധേയമായി ലൊക്കേഷൻ ചിത്രങ്ങൾ
വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘രണ്ടി’ന് തുടക്കമായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. ഇപ്പോഴിതാ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അന്ന രേഷ്മരാജൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read also: എന്താണ് ഷിഗല്ല..?, എടുക്കാം ചില മുൻകരുതലുകൾ
ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട്’. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിംഗ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.
അതേസമയം നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ. താരത്തിന്റെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Read also:അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ‘മ്യാവൂ’; ലാൽ ജോസ് ചിത്രം ഒരുങ്ങുന്നു
Story Highlights: Vishnu Unnikrishnan Randu location stills