ഇന്ദുചൂഡനെയും നരിയേയും മലയാളികൾക്ക് സമ്മാനിച്ച നരസിംഹത്തിന്റെ 21 വർഷങ്ങൾ…
ചില സിനിമകൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല.. കഥയോ കഥാപാത്രങ്ങളോ ഡയലോഗുകളോ ചിലപ്പോൾ പാട്ടുകളോ അങ്ങനെ എന്തെങ്കിലുമാകാം ആ ചിത്രത്തെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. അത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ ഇന്ദുചൂഡനേയും നരിയേയും മലയാളികൾക്ക് സമ്മാനിച്ച ചിത്രമാണ് നരസിംഹം. മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായി തിളങ്ങിയ ഷാജി കൈലാസ് ചിത്രമാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഢനെന്ന കഥാപാത്രമായി മോഹൻലാൽ വെള്ളിത്തിരയിൽ നിറഞ്ഞാടിയ ചിത്രം പിറന്നിട്ട് 21 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
‘മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്… ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്’ എന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്. 2000 ജനുവരി 28 നാണ് നരസിംഹം തിയേറ്ററിൽ എത്തിയത്.
Read also:ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ
രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടിയും വേഷമിടുന്നുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രത്തിൽ ഇരുവർക്കും പുറമെ തിലകൻ, ജഗതി ശ്രീകുമാർ, സായ്കുമാർ, എൻ.എഫ് വർഗീസ്, ഐശ്വര്യ, ഭാരതി, സ്ഫടികം ജോർജ് തുടങ്ങി നിരവധി പ്രമുഖരും അണിനിരന്നിരുന്നു. ഒരുപിടി മികച്ച ഗാനങ്ങളും സമ്മാനിച്ച ചിത്രമായിരുന്നു നരസിംഹം.
Read also:അറിയാം രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. അതേസമയം ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു നരസിംഹം.
മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്… ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ് #21YearsOfNarasimham
Posted by Shaji Kailas on Monday, January 25, 2021
Story Highlights: 21 years of narasimham movie