ജോർജുകുട്ടിക്കും തെറ്റുപറ്റി; ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ച- ദൃശ്യത്തിലെ 28 തെറ്റുകൾ പങ്കുവെച്ച് വീഡിയോ
മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ, മീന, ആശ ശരത്ത് മുതലായവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ദൃശ്യം ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം ദൃശ്യം 2 റീലിസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ദൃശ്യം ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ ശ്രദ്ധനേടുകയാണ്.
വിമർശനത്തിന് പകരം ഒരു വിനോദമായി മാത്രം വീഡിയോ കാണണം എന്നാണ് മുഖവുരയായി പറയുന്നത്. ‘അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലുമില്ല. അതിനാൽ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവർ കാണേണ്ടതില്ല’- വീഡിയോയുടെ തുടക്കത്തിൽ പറയുന്നു.
ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധനേടിയ തീയതിയായിരുന്നു ആഗസ്റ്റ് 2. അന്നൊരു ശനിയാഴ്ച്ചയായിരുന്നു എന്നാണ് സിനിമയിൽ പറയുന്നത്. ആഗസ്റ്റ് 2 ശനിയാഴ്ച്ച ധ്യാനത്തിന് പോയി എന്നാണ് കഥാപാത്രങ്ങൾ സിനിമയിലുടനീളം ആവർത്തിച്ച് പറയുന്നത്. എന്നാൽ, വീഡിയോയിൽ പറയുന്ന ചിത്രത്തിലെ ഒരു അബദ്ധം ആഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ചയായിരുന്നു എന്നാണ്. അങ്ങനെയുള്ള 28 അബദ്ധങ്ങളാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
Read More: കഥയുടെ ഗന്ധർവൻ, പ്രണയം നെയ്തെടുത്ത കലാപ്രതിഭ; പത്മരാജന്റെ ഓർമ്മയിൽ…
അതേസമയം, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
Story highlights- 28 mistakes of drishyam movie