51-മത് രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സുവര്ണമയൂരംനേടി ‘ഇൻറ്റു ദി ഡാർക്നെസ്’

അമ്പത്തൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്രത്തിനുള്ള സുവർണമയൂര പുരസ്കാരം നേടി ഇൻറ്റു ദി ഡാർക്നെസ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൻഡേൻ റാഫേനാണ്. ചലച്ചിത്ര മേളയുടെ സമാപന ദിവസമായ ഇന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
അവാർഡുകൾ ഒറ്റനോട്ടത്തിൽ
മികച്ച സംവിധായകനുള്ള രജതമയൂരം- കോ ചെൻ നിയെൻ, ചിത്രം ‘ദി സൈലന്റ് ഫോറസ്റ്റ്’
മികച്ച നടൻ- ഷൂവോൺ ലിയോ, ചിത്രം- ‘ദി സൈലന്റ് ഫോറസ്റ്റ്’
മികച്ച നടി- സോഫിയ സ്റ്റവേ, ചിത്രം- ഐ നെവർ ക്രൈ
മികച്ച നവാഗത സംവിധായകൻ-കാസിനോ പെരേര- ചിത്രം -വാലന്റീന
പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രങ്ങൾ- ബ്രിഡ്ജ്, ഫെബ്രുവരി,
എസി എഫ് ടി യുനെസ്കോ ഗാന്ധിപുരസ്കാരം- അമീൻ നയേഫ ഒരുക്കിയ ‘200 മീറ്റേഴ്സ്’ എന്ന ചിത്രത്തിനും ലഭിച്ചു.
അതേസമയം മേളയിലെ സമാപന ചിത്രം കിയോഷി കുറോസവയുടെ ‘വൈഫ് ഓഫ് എ സ്പൈ’ ആണ്.
Story Highlights: 51st IFFI Awards