മദ്യപാനിയായ മുരളിയായി വിസ്മയിപ്പിച്ച് ജയസൂര്യ; വെള്ളം സിനിമയിലെ രംഗം

January 28, 2021
A Scene from Vellam

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ചിത്രത്തിലെ ചെറിയൊരു രംഗം പങ്കുവെച്ചിരിയ്ക്കുകയാണ് ജയസൂര്യ.

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നു.

Read more: മറവിയെ ചെറുക്കാന്‍ വാച്ച്; ബാല്‍ശക്തി പുരസ്‌കാരം നേടിയ കുട്ടി ശാസ്ത്രജ്ഞന്‍

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് വെള്ളം.

Story highlights: A Scene from Vellam