കൃത്യമായി അടുക്കിവെച്ചതുപോലെ മനോഹരമായ കെട്ടിടങ്ങൾ- ബാഴ്‌സലോണയിലെ സ്ക്വയർ ബ്ലോക്കുകളുടെ രഹസ്യം

January 18, 2021

എപ്പോഴെങ്കിലും ബാഴ്‌സലോണയിലെ തെരുവുകളുടെ ഗ്രിഡ് പോലുള്ള പാറ്റേൺ ശ്രദ്ധിച്ചിട്ടുണ്ടോ? ന്യൂയോർക്ക് പോലുള്ള താരതമ്യേന പുതിയ നഗരങ്ങൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത സ്ക്വയർ ബ്ലോക്കുകൾക്ക് പ്രശസ്തമാണെങ്കിലും, ബാഴ്‌സലോണ പോലെ പുരാതനമായ ഒരു നഗരത്തിൽ ഈ രൂപകൽപ്പന അവിശ്വസനീയമാണ്. അതിമനോഹരവും ഒരേപോലെയുള്ളതുമായ ഈ നിർമാണ രീതി ബാഴ്സിലോണയ്ക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് നോക്കാം.

പണ്ടുമുതലേ ബാർസിലോണ ഇത്രയും മനോഹരമായിരുന്നില്ല. ക്രമരഹിതമായ കെട്ടിടങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത് ബാഴ്സലോണയിൽ ജനസാന്ദ്രത പാരീസിനേക്കാൾ ഇരട്ടിയായിരുന്നു. ബാഴ്‌സലോണയുടെ തിരക്കേറിയതും വർധിച്ചു വരുന്ന ജനസംഖ്യയുടെയും ജീവിതസാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള വെല്ലുവിളി നേരിട്ട ഒരു വാസ്തുശില്പി ഒരു പുതിയ ആശയം കൊണ്ടുവന്നു. പഴയ നഗരമായ ബാഴ്‌സലോണയെ ഗ്രീസിയ, സാരിയേക് തുടങ്ങി നിരവധി ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളുമായി ഒന്നിപ്പിക്കാൻ എൽഡെഫോൺസ് സെർഡെ എന്ന വാസ്തു ശില്പി നിർദ്ദേശിച്ചു.

ശുദ്ധവായു, ഹരിത ഇടങ്ങൾ, ഗതാഗത രീതികൾ, വിപണികളിലേക്കുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ ചെലുത്തി. ഇന്ന് ‘നഗര ആസൂത്രണം’ എന്നറിയപ്പെടുന്ന ഈ ചിന്താ രീതി അക്കാലത്ത് വിപ്ലവകരമായിരുന്നു, കൂടാതെ സെർഡെയുടെ നിർദ്ദേശം പലരും പരിഹസിക്കുകയും ചെയ്തു. നഗരത്തെയും അതിലെ നിവാസികളെയും ശ്രദ്ധാപൂർവ്വം പഠിച്ച ശേഷം, തുല്യ വലുപ്പത്തിലുള്ള ബ്ലോക്കുകളുടെ ഗ്രിഡ് പാറ്റേണായി ഐക്സാംപിൾ നിർമ്മിക്കാൻ സെർഡെ നിർദ്ദേശിച്ചു. ഗതാഗതവും നാവിഗേഷനും സുഗമമാക്കുന്നതിന് നീളമേറിയതും വീതിയേറിയതുമായ തെരുവുകൾ ബ്ലോക്കുകളിലൂടെ സൃഷ്ടിക്കുന്നു. കൂടാതെ, ഓരോ ബ്ലോക്കുകളും ഒരു അഷ്ടഭുജമാക്കി മാറ്റി, ചാംഫെർഡ് കോണുകൾ ഉപയോഗിച്ച് അവ മുറിച്ചുമാറ്റിയ പ്രതീതിയും ഒരുക്കി.

ഈ രീതികൾ തെരുവുകളിൽ കൂടുതൽ വായു സഞ്ചാരവും പ്രദാനം ചെയ്യുന്നു, ഒപ്പം ഓരോ വീടിനും ഓരോ ദിവസവും ആവശ്യമായ പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബ്ലോക്കുകൾ എല്ലാം ഒരു വടക്ക് പടിഞ്ഞാറ് -തെക്ക് കിഴക്ക് ദിശയിലായിരുന്നു.

Read More: ആകാശത്ത് പ്രകൃതിയൊരുക്കുന്ന ലൈറ്റ് ഷോ; നോർത്തേൺ ലൈറ്റ് കാണാൻ അനുയോജ്യമായ സ്ഥലങ്ങൾ

സെർഡെയുടെ ഈ മനോഹരവും ബുദ്ധിപരവുമായ രൂപകൽപ്പനയുടെ മറ്റൊരു സവിശേഷത, ഓരോ ബ്ലോക്കുകളുടെയും മധ്യഭാഗത്ത് ഹരിത ഇടങ്ങൾ സ്ഥാപിക്കാൻ സാധിച്ചു എന്നതാണ്. ഈ ഉദ്യാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് താമസക്കാർക്ക് വിനോദ ഇടങ്ങളായുമാണ്. അതായത് കേരളത്തിലെ പരമ്പരാഗത വീടുകളിലെ നടുമുറ്റം പോലെ ഒരു കെട്ടിടങ്ങൾക്കിടയിലും ഹരിത ഇടങ്ങൾ.

Story highlights- barcelona square block