എന്ത് വില കൊടുത്തും മെസിയെ തിരികെയെത്തിക്കാൻ ബാഴ്‌സ; താരത്തിന്റെ മറുപടിക്ക് കാത്ത് ഫുട്‌ബോൾ ലോകം

March 13, 2023
Messi barcelona

സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്‌സിലോണയുമായി അഭേദ്യമായ ബന്ധമാണ് ലയണൽ മെസിക്കുള്ളത്. മെസിയെ ലോകമറിയുന്ന ഇതിഹാസ താരമായി വളർത്തിയെടുക്കുന്നതിൽ ബാഴ്‌സിലോണ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2021 ലാണ് താരം ക്ലബ്ബ് വിടുന്നത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിലാണ് മെസി പന്ത് തട്ടുന്നത്. (Will messi come back to barcelona?)

പിഎസ്‌ജിയുമായുള്ള കരാർ മെസി ഈ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ താരം ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മെസിയെ തിരികെ ബാഴ്‌സയിലേക്ക് തന്നെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ്. ഇതിനായി ടീമിൽ നിരവധി അഴിച്ചുപണികൾ നടത്താനും പദ്ധതികളുണ്ട്. താരത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം.

അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ലയണൽ മെസിയും സൗദിയിലേക്ക് എത്താൻ സാധ്യതയുണ്ട്. താരത്തിന് വമ്പൻ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-ഇത്തിഹാദ്. ഒരു സീസണിന് മെസിക്ക് 94 മില്യൻ ഡോളറാണ് (ഏകദേശം 770 കോടി രൂപ) അൽ-ഇത്തിഹാദിന്റെ ഓഫർ. മെസി ഇതുവരെ ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല.

Read More: അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്‌കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

ഖത്തർ ലോകകപ്പ് നേട്ടത്തോടെ കരിയറിൽ ഇനി ഒന്നും നേടാൻ ബാക്കിയില്ല എന്ന് മെസി തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു.

Story Highlights: Barcelona tries to bring messi back to the club