lakshya

മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചില ടിപ്‌സ് പരിചയപ്പെടുത്തി ശോഭന: വീഡിയോ

January 17, 2021
Best way to bust stress video by actress Shobana

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശോഭന സമൂഹമാധ്യമങ്ങളിലും സജീവമാണ്. നൃത്തവീഡിയോകളും മറ്റ് വിശേഷങ്ങളുമൊക്കെ താരം സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സ്്‌ട്രെസ് കുറയ്ക്കാനുള്ള ചില ടിപ്‌സുകള്‍ പരിചയപ്പെടുത്തിയിരിയ്ക്കുകയാണ് താരം. ‘ഇതാണ് സ്‌ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം’ എന്ന ക്യാപ്ഷനോടെയാണ് ശോഭന വീഡിയോ പങ്കുവെച്ചത്. ഡാന്‍സ് പ്രാക്ടീസ് ചെയ്തും മനോഹരമായി പെയ്ന്റ് ചെയ്ത വീടിന്റെ ഭംഗി ആസ്വദിച്ചുമെല്ലാമാണ് താന്‍ സ്‌ട്രെസ് കുറയ്ക്കുന്നത് എന്ന് താരം പറയുന്നു.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read more: പ്രണയപൂർവ്വം ‘അനുഗ്രഹീതൻ ആന്റണി’- ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights: Best way to bust stress video by actress Shobana