മറാത്തി ഗാനത്തിന് ഈണമൊരുക്കി മലയാളി; ശ്രദ്ധ നേടി ഗാനം

January 15, 2021

എത്ര കേട്ടാലും മതിവരാത്ത, എത്ര പാടിയാലും കൊതിതീരാത്ത ചില പാട്ടുകളുണ്ട്. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ചില സുന്ദരഗാനങ്ങൾ. അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് നവാഗതനായ സിജോ റാഫി സംവിധാനം ചെയ്ത മറാത്തി ചിത്രത്തിലെ ഒരു സുന്ദരഗാനം. ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് മലയാളിയായ വിശ്വജിത്താണ്. ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന് വേണ്ടി മലയാളി സംഗീത സംവിധാനം നിർവഹിക്കുന്നത്.

‘തുജ രുപ’ എന്ന ചിത്രത്തിലേതാണ് ആസ്വാദക ഹൃദയം കീഴടക്കിയ ഈ ഗാനം. ഗുരു താക്കൂർ ആണ് മനോഹരമായ ഈ ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത്. അതേസമയം മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് വിശ്വജിത്ത്. വീരാളിപ്പട്ട്, ഫുക്രി, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് വിശ്വജിത്ത് ഈണം പകർന്നിട്ടുണ്ട്.

Read also:കാഴ്ചക്കാര്‍ ഫോട്ടോ പകര്‍ത്തി, പരാതിയുമായി പാപ്പാന്റെ അരികില്‍: വൈറലായി ഒരു ‘ആനപ്പരിഭവം’: വീഡിയോ

അതേസമയം ഷൈൻ ടോം ചാക്കോ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തമി’ എന്ന ചിത്രത്തിന് വേണ്ടി വിശ്വജിത്ത് ഒരുക്കിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമി. സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ്സ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ളയാണ്.

Story Highlights:chandana song from the movie preetam