കേരളത്തിൽ സിനിമാ തിയേറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും

January 1, 2021

ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ സിനിമാ തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറന്നു പ്രവർത്തിക്കും. നീണ്ട പത്തുമാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ തിയേറ്റർ തുറക്കുന്നത്. തിയേറ്ററുകൾ തുറക്കാൻ കേന്ദ്രത്തിന്റെ അനുമതി ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് കേരളം അടച്ചിടൽ തുടരുകയായിരുന്നു. ഇപ്പോൾ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറക്കുമെന്ന് അറിയിച്ചത്. ആകെ സീറ്റുകളുടെ പകുതി ആളുകൾക്ക് മാത്രമാണ് തിയേറ്ററിൽ പ്രവേശനം ഉണ്ടാകു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ തിയേറ്ററുകൾ പ്രവർത്തിക്കു.

Story highlights- Cinema theatres to reopen from januvary fifth