lakshya

കാഴ്ചക്കാര്‍ ഫോട്ടോ പകര്‍ത്തി, പരാതിയുമായി പാപ്പാന്റെ അരികില്‍: വൈറലായി ഒരു ‘ആനപ്പരിഭവം’: വീഡിയോ

January 15, 2021
Elephant talks to her mahout

ആനകളോട് പ്രത്യേകമായ ഒരിഷ്ടമാണ് പലര്‍ക്കും. തലയുയര്‍ത്തി നില്‍ക്കുന്ന ഗജരാജന്മാര്‍ക്ക് ആരാധകര്‍ ഏറെയുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും കുറവില്ല. പ്രത്യേകിച്ച് സൈബര്‍ ഇടങ്ങളില്‍. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ആനക്കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്നതും രസകരമായ ഒരു ആനക്കാഴ്ചയാണ്.

പാപ്പാന്റെ അരികിലെത്തി പരിഭവം പറയുന്ന ആനയുടേതാണ് ഈ വീഡിയോ. കാഴ്ചക്കാര്‍ തന്റെ ഫോട്ടോ പകര്‍ത്തുന്നത് കണ്ടപ്പോഴാണ് ആന പരിഭവവുമായി പാപ്പാന്റെ അരികിലെത്തിയത്. പാപ്പാന്‍ ആനയെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ആണ്ടാള്‍ എന്നാണ് ഈ ആനയുടെ പേര്. തിരിച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗസ്വാമി ക്ഷേത്രത്തിലെ ആനയാണ് ആണ്ടാള്‍. പാപ്പാനും ആണ്ടാള്‍ എന്ന ആനയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ കാണാനാവുക. ഇരുവരുടേയും സൗഹൃദവും ശ്രദ്ധ നേടുന്നു. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ആനപ്പരിഭവം.

Story highlights: Elephant talks to her mahout