ഫ്ളവേഴ്സ് ടിവി വീഡിയോ എഡിറ്റർ ദിലീപ് കുമാർ വി അന്തരിച്ചു

January 15, 2021
Flowers TV Video Editor V Dileep Kumar Passed Away

ഫ്ളവേഴ്സ് ടിവി വീഡിയോ എഡിറ്ററായി സേവനം അനുഷ്ഠിച്ചിരുന്ന ദിലീപ് കുമാർ വി അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു മരണം.

അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാത്രിയോടെ ആരോ​ഗ്യനില മോശപ്പെട്ടു.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. പാലക്കാട് പട്ടാമ്പി മുതുതല സ്വദേശിയാണ്. വിളക്കുമഠത്തിൽ ബാലകൃഷ്ണനാണ് അച്ഛന്‍. അമ്മ സുധ, ഭാര്യ ശ്രുതി.

Story highlights: Flowers TV Video Editor V Dileep Kumar Passed Away