ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാലുകൾ ഒരിക്കൽ പോലും നിലത്ത് സ്പർശിക്കാതെ മുപ്പത്തിമൂന്ന് നിലകളിലൂടെ സൈക്കിൾ ഓടിച്ച് കയറ്റുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.
30 മിനിറ്റിലാണ് ഫോണ്ടനോയ് സ്റ്റെപ്പുകളിലൂടെ സൈക്കിൾ ചവിട്ടി 33 നിലകൾ പിന്നിട്ട് ഏറ്റവും മുകളിൽ എത്തുന്നത്. 33 നിലകളിലായുള്ള 768 പടികളിലൂടെയാണ് ഈ യുവാവ് അതിസാഹസീകമായി സൈക്കിൾ ചവിട്ടി കയറിയത്. മുകളിൽ എത്തിയതിന് ശേഷമാണ് ഫോണ്ടനോയ് കാലുകൾ നിലത്ത് ചവിട്ടുന്നത്. എന്നാൽ വളരെയേറെ ശ്രദ്ധയും എനർജിയും ആവശ്യമായ ഈ അഭ്യാസം വളരെ അനായാസമാണ് ഈ യുവാവ് ചെയ്യുന്നത്.
Read also:ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ
അതേസമയം സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഈ യുവാവിനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. എന്നാൽ വളരെയേറെ കഠിനാദ്ധ്വാനവും പരിശീലനവും ആവശ്യമായ ഒന്നാണിത്. അതുകൊണ്ടുതന്നെ ഇത് കൃത്യമായ പ്രാക്ടീസ് ഇല്ലാതെ ആരും അനുകരിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Read also:അറിയാം രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ
Story Highlights; French cyclist climbs 33 floors easily