അതിശൈത്യവും മഞ്ഞുവീഴ്ചയും; അമ്മയ്ക്കും കുഞ്ഞിനും താങ്ങായി ഇന്ത്യൻ സൈന്യം, ഹൃദ്യം ഈ കാഴ്ച
ജമ്മു കശ്മീരിലെ കൊടുംതണുപ്പിൽ ഒരു അമ്മയ്ക്കും കുഞ്ഞിനും താങ്ങായി മാറിയ ഇന്ത്യൻ സൈന്യത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജമ്മു കശ്മീരിലെ കുപ്വാരാ ജില്ലയിലാണ് നവജാത ശിശുവിനും അമ്മയ്ക്കും സഹായഹസ്തവുമായി സൈന്യം എത്തിയത്. പ്രസവത്തിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കുഞ്ഞിനേയും അമ്മയേയും ചുമന്ന് വീട്ടിൽ എത്തിക്കുകയായിരുന്നു ഇന്ത്യൻ സൈന്യം.
അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ കഴിയാതിരിക്കുകയിരുന്നു ഫാറൂഖ് ഖസാന എന്ന യുവതിയും കുഞ്ഞും. ഈ വിവരം അറിഞ്ഞെത്തിയ സൈന്യം ആറു കിലോമീറ്ററോളം ഇരുവരുടെയും ചുമന്നാണ് വീട്ടിൽ സുരക്ഷിതമായി എത്തിച്ചത്. അതും മുട്ടോളം വരെ വീണുകിടക്കുന്ന മഞ്ഞിനിടയിലൂടെയാണ് വലിയ മഞ്ഞുവീഴ്ചക്കിടെയാണ് ഇരുവരെയും ചുമന്നുകൊണ്ട് സൈന്യം നടന്നത്.
Read also:ഒരു പന്തിൽ രണ്ട് റണ്ണൗട്ട്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷം, വീഡിയോ
അതേസമയം ഇന്ത്യൻ സൈന്യത്തിന്റെ മഹത്തായ ഈ കർമ്മത്തിന്റെ വീഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് സേനാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. മഹത്തായ കാര്യമാണ് ഇന്ത്യൻ സൈന്യം ചെയ്തതെന്നും ഇത്തരം കാഴ്ചകൾ ഹൃദയം കീഴടക്കുമെന്നുമടക്കം ഒരുപാട് കമന്റുകളാണ് ഈ ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്.
#WATCH | Indian Army personnel today carried a woman, who was stuck at a hospital with her newborn child due to heavy snowfall, on a stretcher for almost 6-km to take her to her home in Kupwara, Jammu & Kashmir. pic.twitter.com/Njng8jHYb5
— ANI (@ANI) January 23, 2021
Story Highlights: Indian Army saves mother and newborn child from blizzard