വികാരങ്ങളും കടമയും കൈകോർക്കുമ്പോൾ- ആംബുലൻസിൽ കുഞ്ഞിന് ആഹാരം നൽകുന്ന സൈനികന്റെ ചിത്രം

June 10, 2022

രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്നവരാണ് സൈനികർ. ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം വേറെ ഒരു ജോലിക്കും ലഭിക്കില്ല.  ഓരോ ഇന്ത്യക്കാരനും ഏറ്റവുമധികം അഭിമാനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അവർ. അവരുടെ സഹനശക്തിയും ശാരീരിക ക്ഷമതയുമെല്ലാം അത്രത്തോളം ഊർജം പകരുന്നവയാണ്. അതുപോലെ തന്നെ കാരുണ്യം നിറഞ്ഞതാണ് ഓരോ സൈനികന്റെയും മനസും.

ഇപ്പോഴിതാ, ഒരു സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന ചിത്രങ്ങൾ ഹൃദയം കുളിർപ്പിക്കുകയാണ്. ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആംബുലൻസിന്റെ പുറകിൽ കൈക്കുഞ്ഞുമായി ഇരിക്കുന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ചിത്രങ്ങളിൽ കാണുന്നത്. കൈകളിൽ തുണിയുമായി മറ്റൊരു ഉദ്യോഗസ്ഥൻ അരികിൽ നിൽക്കുമ്പോൾ ജവാൻ കുഞ്ഞിന് ഭക്ഷണം നൽകുന്നതായി കാണാം.

‘വികാരങ്ങളും കടമയും കൈകോർക്കുമ്പോൾ, ഇന്ത്യൻ സൈന്യത്തിന് ഹാറ്റ്‌സ് ഓഫ്’ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഹർഷ് സംഘവി എഴുതി. ഒട്ടേറെ ആളുകൾ ചിത്രങ്ങൾ ഏറ്റെടുത്തു.

Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

അതേസമയം, കശ്മീരിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ബി എസ് എഫ് ജവാൻമാർ ബിഹു ആഘോഷിക്കുകയും ഒരു നാടൻ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിൽ കനത്ത തണുപ്പും മഞ്ഞുവീഴ്‌ചയും 24 മണിക്കൂർ ഡ്യൂട്ടിയുടെ സമ്മർദ്ദവും അവഗണിച്ചാണ് സൈനികർ ബിഹു ആഘോഷിച്ചത്.

ആസാമീസ് സംസ്കാരത്തിന്റെ ഭാഗമാണ് ബിഹു ആഘോഷം. ജമ്മു കശ്മീരിന്റെ ഫോർവേഡ് പോസ്റ്റിൽ മഞ്ഞുവീഴ്ചയ്ക്കിടയിൽ ഇന്ത്യൻ ആർമി സൈനികർ മുട്ടോളം മഞ്ഞിൽ നിൽക്കുന്ന ചിത്രം ശ്രദ്ധനേടിയതിന് പിന്നാലെയാണ് വിഡിയോ ശ്രദ്ധേയമാകുന്നത്.

Story highlights- Army officer feeding baby wins hearts