സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; ചടങ്ങ് ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ, ജേതാക്കൾക്കും ക്ഷണിതാക്കൾക്കും മാത്രം പ്രവേശനം
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറു മണിക്ക് ടാഗോർ തിയേറ്ററിൽ വെച്ചാണ് പുരസ്കാര വിതരണം. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും. അതേസമയം ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുക. അവാർഡ് ജേതാക്കൾക്കും പ്രത്യേക ക്ഷണിതാക്കൾക്കും മാത്രമായിരിക്കും ചടങ്ങിൽ പ്രവേശനം.
ഒക്ടോബർ 13 നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും, മികച്ച നടിയായി ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് കനി കുസൃതിയെയും തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായും ഫഹദ് ഫാസിൽ, സ്വാസിക വിജയ് എന്നിവർ മികച്ച സ്വഭാവ നടനും നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട്
മികച്ച നടി- കനി കുസൃതി
സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച സിനിമ- വാസന്തി
മികച്ച സ്വഭാവ നടൻ- ഫഹദ് ഫാസില്‍
മികച്ച സ്വഭാവ നടി- സ്വാസിക (വാസന്തി)
മികച്ച രണ്ടാമത്തെ സിനിമ- കെഞ്ചീര (മനോജ് കാന)
മികച്ച സംഗീത സംവിധായകൻ- സുഷിന് ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച നവാഗത സംവിധായകന്- രതീഷ് പൊതുവാള് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്)
മികച്ച ബാലതാരം- വാസുദേവ് സജീഷ് മാരാര്‍, കാതറിന്
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്- വിനീത് കൃഷ്ണന് (ലൂസിഫര്‍)
പ്രത്യേക ജൂറി പരാമര്‍ശം- നിവിന്‍ പോളി (മൂത്തോന്)
പ്രത്യേക ജൂറി പരാമര്‍ശം- അന്ന ബെന്‍
പ്രത്യേക ജൂറി പരാമര്‍ശം- പ്രിയംവദ
മികച്ച തിരക്കഥ- പി എസ് റഫീഖ് (തൊട്ടപ്പന്)
മികച്ച കുട്ടികളുടെ ചിത്രം- നാനി
പ്രത്യേക ജൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്ശന്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
മികച്ച ചലച്ചിത്ര ലേഖനം- മാടമ്പള്ളിയിലെ മനോരോഗി- ബിബിന്‍ ചന്ദ്രന്
മികച്ച ഛായാഗ്രാഹകൻ- പ്രതാപ് പി നായർ
മികച്ച ഗായകൻ- നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)
മികച്ച ഗായിക- മധുശ്രീ നാരായണൻ (കോളാംബി)
മികച്ച ഗാനരചയിതാവ്- സുരേഷ് ഹരി
മികച്ച കഥ- ഷാഹുൽ അലിയാർ (വരി)
മികച്ച ചിത്രസംയോജകന്‍- കിരണ്‍ദാസ് (ഇഷ്ക്)
കലാമൂല്യമുള്ള ജനപ്രിയ സിനിമ- കുമ്പളങ്ങി നൈറ്റ്സ്
മികച്ച ശബ്ദമിശ്രണം- കണ്ണന് ഗണപതി
Story highlights: kerala state film awards ceremony today