‘ഒരാള്‍ക്കല്ലേ പുരസ്‌കാരം നല്‍കാനാകൂ’; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ

July 22, 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ ഏറെ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി പരിഗണിച്ചില്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിച്ചത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവനന്ദ.

ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദ പ്രതികരിച്ചു.

Read also: മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്‌ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. എന്നാല്‍ ജൂറി ദേവനന്ദയെ പരിഗണിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.

മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി സംവിധായകന്‍ വിജി തമ്പിയും രംഗത്തെത്തിയിരുന്നു. ബാലതാരം ദേവനന്ദയുടേത് ഉള്‍പ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാല്‍ ചിത്രത്തെ ജൂറി ബോധപൂര്‍വം അവഗണിച്ചെന്ന് ബിജി തമ്പി വിമര്‍ശിച്ചു.

Story Highlights: Malikappuram movie Fame Devananda reacts Kerala State Film award