“എന്റെ ഉയിർ”; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നയൻ‌താര

July 24, 2023

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇരുവരും ആറ് വർഷം മുമ്പ് വിവാഹിതരായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഒരു വലിയ ചടങ്ങോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. (Vignesh Shivan shares Nayanthara’s loving pose with baby)

മകനോടൊപ്പം നയൻ‌താര പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്റെ ഉയിർ എന്ന തലക്കെട്ടോടെ ഒരവധി ദിവസം മകനൊപ്പം ചെലവഴിക്കുന്ന നിമിഷണങ്ങളാണിത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ . ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്.

Read Also: ‘എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, കുഴപ്പങ്ങളൊന്നുമില്ല’- ആശുപത്രിവിട്ട് ബിനു അടിമാലി

ജൂൺ ഒൻപതിന് നടന്ന വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. കുടുംബ ജീവിതത്തിനോടൊപ്പം തന്നെ കരിയറിലും മുന്നിൽ തന്നെയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ൽ നായിക വേഷത്തിൽ നയൻതാര എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.

Story highlights – Vignesh Shivan shares Nayanthara’s loving pose with baby