‘മഞ്ജുചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’ കിം കിം പാട്ടിന് രസകരമായ പതിപ്പൊരുക്കി അനുശ്രീ

സമൂഹമാധ്യമങ്ങളിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം പാട്ട്. ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പാട്ടിന് പിന്നാലെ മഞ്ജു വാര്യരുടെ രസികന്‍ നൃത്തവും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി. കിം കിം ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയവരും നിരവധിയാണ്.
ശ്രദ്ധ നേടുകയാണ് രസകരമായ ഒരു കിം കിം ചലഞ്ച്. മലയാളികളുടെ പ്രിയതാരം അനുശ്രീയാണ് രസകരമായി കിം കിം പാട്ടിന് രസകരമായ പതിപ്പ് ഒരുക്കിയിരിയ്ക്കുന്നത്. ‘ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ… എന്തോ ഒരു കുഴപ്പം എവിടെയോ ഉള്ള പോലെ…. ആആആ ഇപ്പൊ മനസിലായി വാര്യംപള്ളിലെ മീനാക്ഷി അല്ലിയോ…(മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ) എന്ന അടിക്കുറിപ്പിനൊപ്പമാണ് ഈ വീഡിയോ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന് ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന് തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിം കിം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന് – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
Story highlights: Kim Kim Funny Version By Anusree