കൈയും പിന്നില്‍ കെട്ടി ഒറ്റ ശ്വാസത്തില്‍ വെള്ളത്തിനടിയിലൂടെ അദ്ദേഹം നടന്നു; 96 മീറ്റര്‍: വീഡിയോ
വെള്ളത്തിനടയിലൂടെ നടക്കുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് അത്ര എളുപ്പമായി ആര്‍ക്കും തോന്നില്ല. എന്നാല്‍ വെള്ളത്തിനടിയിലൂടെ ഏറ്റവും കൂടുതല്‍ ദൂരം നടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബോറിസ് മിലോസിക്. ക്രൊയേഷ്യന്‍ സ്വദേശിയാണ് ഇദ്ദേഹം.
ഒറ്റ ശ്വാസത്തിലാണ് ബോറിസ് വെള്ളത്തിനടിയിലൂടെ നടന്നത് എന്നതും കൗതുകകരമാണ്. 96 മീറ്റര്‍ ദൂരം ഒറ്റ ശ്വാസത്തില്‍ വെള്ളത്തിനടിയിലൂടെ അദ്ദേഹം നടന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് വെള്ളത്തിനടിയിലൂടെ നടന്ന് അദ്ദേഹം സ്വന്തം പേരിലാക്കിയത്.
Read more: കാഴ്ചയില്‍ നിറപ്പകിട്ടാര്‍ന്ന കല്ലുപോലെ; ആഴക്കടലിലെ വിഷമത്സ്യമാണ് സ്റ്റോണ്‍ ഫിഷ്
കൃത്യമായ പരിശീലനവും പ്രയത്നവുമാണ് ബോറിസിന്റെ ഈ വിജയത്തിനു പിന്നില്‍. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും അദ്ദേഹം ഇത്തരത്തില്‍ വെള്ളത്തിനടിയൂടെ ശ്വാസമടക്കിപ്പിടിച്ച് നടന്നിരുന്നു. ബോറിസിന്റെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തങ്ങളുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.
Story highlights: Longest Underwater Walk Guinness World Records