പ്രഭാസ് – നാഗ് അശ്വിന്‍ ചിത്രത്തില്‍ ‘മഹാനടി’ ടീം വീണ്ടും ഒരുമിക്കുന്നു

January 29, 2021
Mahanati team again in Nag Ashwin Prabhas Movie

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മഹാനടി ടീം വീണ്ടും ഒരുമിക്കുകയാണ്. പ്രഭാസിന്റെ 21 ാമത്തെ ചിത്രമാണിത്. എന്നാല്‍ ഇതുവരെയും ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ പ്രഭാസ് 21 എന്നാണ് ചിത്രം അറിയപ്പെടുന്നത്. ബോളിവുഡ് താരം ദീപിക പദുകോണ്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

അതേസമയം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മഹാനടി ടീം വീണ്ടും പുതിയ ചിത്രത്തിനായി ഒരുമിക്കുമ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും. ഛായാഗ്രാഹകന്‍ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകന്‍ മിക്കി ജെ മേയര്‍ എന്നിവരാണ് പുതിയ ചിത്രത്തിലും ഒരുമിയ്ക്കുന്നത്.

Read more: ആര്‍.ആര്‍.ആര്‍-ല്‍ കേന്ദ്ര കഥാപാത്രമായി ഹോളിവുഡ് താരം ഒലിവിയ മോറിസും

നിര്‍മാണ കമ്പനിയായ വൈജയന്തി ഫിലിംസ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. 2021 അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും.

Story highlights: Mahanati team again in Nag Ashwin Prabhas Movie