തണുത്തുറഞ്ഞ തടാകത്തിൽ അകപ്പെട്ട മാൻകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വീഡിയോ

January 4, 2021

സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ള പല വീഡിയോകളും കൗതുകത്തിനപ്പുറം കാഴ്ചക്കാരുടെ ഹൃദയവും കവരാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തണുത്തുറഞ്ഞ തടാകത്തിൽ ഐസ് പാളികൾക്കിടയിൽ അകപ്പെട്ട മാൻകുഞ്ഞിനെ അതിസാഹസീകമായി രക്ഷിക്കുന്ന യുവാക്കളുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മുഴുവൻ മനം നിറയ്ക്കുന്നത്.

യൂട്ടായിലെ പാങ്‌വിച്ച് തടാകത്തിലാണ് സംഭവം. തണുത്തുറഞ്ഞ തടാകത്തിന് മുകളിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുന്ന മാനിനെ മീൻ പിടിക്കാൻ എത്തിയ ജാക്സണും സുഹൃത്തുമാണ് ആദ്യം കാണുന്നത്. ഉടൻതന്നെ ജാക്സൺ അപകടം പിടിച്ച ഐസ് പാളികൾക്കിടയിലൂടെ നടന്ന് തണുത്തുറഞ്ഞ തടാകത്തിന്റെ മുകളിലെത്തി. നേർത്ത ഐസ് പാളികൾക്ക് മുകളിലൂടെ അതിസാഹസീകമായി നടന്ന് മാനിന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മഞ്ഞിൽ കാലുകൾ ഉറപ്പിക്കാൻ കഴിയാതിരുന്ന മാൻ കുഞ്ഞ് ആദ്യം ജാക്സനെ കണ്ട് ഞെട്ടിയെങ്കിലും പിന്നീട് രക്ഷിക്കാനാണെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് മാനിനെ എടുത്ത് മറുകരയിലെത്തിച്ചു. അവിടെ നിന്നും കാട്ടിലേക്ക് ഓടിമറയുന്ന മാനിനെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

Read also:വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളില്‍ ഇടം നല്‍കുന്നത്; അനില്‍ പനച്ചൂരാന്റെ ഓര്‍മ്മകളില്‍ രതീഷ് വേഗ

അതേസമയം ഇത്തരത്തിൽ ഐസ് പാളികൾക്ക് നടുവിൽ കുരുങ്ങി പലപ്പോഴും മരണം പോലും സംഭവിക്കാറുണ്ട്. ഈ സാഹചര്യത്തിൽ സാഹസീകമായാണെങ്കിലും മാനിനെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജാക്സനും സുഹൃത്തും.

Story Highlights:man rescue fawn trapped on frozen lake