ദേ, ഈ കുട്ടിയാണ് ആ കുട്ടി; കണ്ണന്റെ അഭിനയം പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ….
ചക്കപ്പഴം… ആ വാക്ക് കേട്ടാല്‍ മതി; ഉടനെ ടീവിയ്ക്ക് മുമ്പിലെത്തും മുഹമ്മദ് റയ്ഹാന്. കണ്ണെടുക്കാതെ പരിപാടി കാണും. ഇടയ്ക്ക് പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്ന ആ കുട്ടിക്കുറുമ്പന് കണ്ണനെ കാണുമ്പോള്‍ ഒരു ചിരിയുണ്ട്. വീട്ടിലുള്ളവരെ നോക്കി ഒരു അഡാറ് ചിരി. പറഞ്ഞുവരുന്നത് ഫ്ളവേഴസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരിപാടിയിലൂടെ പ്രേക്ഷകമനം കീഴടക്കിയ കണ്ണന് എന്ന കഥാപാത്രത്തെക്കുറിച്ചാണ്.
മുഹമ്മദ് റയ്ഹാന് എന്നാണ് കണ്ണന്റെ ശരിയ്ക്കുമുള്ള പേര്. വീട്ടില്‍ റയ്ഹു എന്ന് വിളിയ്ക്കുന്നു. ചക്കപ്പഴത്തിലെ കഥാപാത്രം ഹിറ്റായപ്പോള്‍ റയ്ഹു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കണ്ണനായി. പൈങ്കിളിയുടെ മകനായി (ശ്രുതി രജനികാന്ത്) അതിഗംഭീര പ്രകടനമാണ് കണ്ണന് കാഴ്ചവയ്ക്കുന്നത്. കുറുമ്പ്, പിണക്കം, ചിരി, സ്നേഹം എന്നുവേണ്ട സകലതും അഭിനയിച്ച് ഫലിപ്പിയ്ക്കുന്ന കണ്ണന് കുറഞ്ഞ നാളുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി. നിഷ്കളങ്കത നിറഞ്ഞ കണ്ണന്റെ കുട്ടിവര്‍ത്തമാനങ്ങളും പ്രേക്ഷകമനസ്സുകള്‍ കീഴടക്കുന്നു.
Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’
മൂന്ന് വയസ്സുകാരനാണ് മുഹമ്മദ് റയ്ഹാന്. തിരുവനന്തപുരം സ്വദേശി. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ മിടുക്കന് ക്യാമറയ്ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നത്. ഷമീറാണ് മുഹമ്മദ് റയ്ഹാന്റെ പിതാവ്. മാതാവ് ഷഹാന.
ലോക്ക് ഡൗണ്‍ കാലത്ത് ടിക് ടോക്ക് വീഡിയോകളില്‍ സജീവമായിരുന്നു കുട്ടിത്താരം. ഷഹാനയുടെ സഹോദരനായ ഷമീറിനൊപ്പം മുഹമ്മദ് റയ്ഹാന് ചെയ്ത ടിക് ടോക്ക് വീഡിയോകള്‍ പലതും വൈറലായി. തുടര്‍ന്നാണ് ചക്കപ്പഴത്തിനുവേണ്ടിയുള്ള ഒഡീഷനില്‍ താരം പങ്കെടുക്കുന്നത്. അങ്ങനെ മുഹമ്മദ് റയ്ഹാന് എന്ന മിടുക്കന് കണ്ണന് എന്ന കഥാപാത്രമായി ചക്കപ്പഴത്തിലെത്തി.
സദാ സമയം ഫുള്‍ ആക്ടീവാണ് മുഹമ്മദ് റയ്ഹാന്. പ്രത്യേകിച്ച് സെറ്റിലെത്തിയാല്‍. എല്ലാവരോടും കൂട്ടുകൂടും. ആദ്യ ദിവസങ്ങളില്‍ ക്യാമറയും സെറ്റും പരിചിതമല്ലാത്ത മുഖങ്ങളുമൊക്കെ കണ്ടപ്പോള്‍ അല്പം പരിഭ്രമിച്ചെങ്കിലും വളരെ വേഗത്തില്‍ മുഹമ്മദ് റയ്ഹാന് സെറ്റിലെ താരമായി. സ്ക്രിപ്റ്റ് കേള്‍ക്കാനും ഡയലോഗ് പഠിയ്ക്കാനുമൊക്കെ നിറഞ്ഞ ഉത്സാഹമാണ് ഈ മിടുക്കന്. എന്തായാലും കണ്ണന്റെ അഭിനയമികവ് പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ…
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ മധുരവുമായെത്തിയ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് ചക്കപ്പഴം സമ്മാനിയ്ക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30-നാണ് ചക്കപ്പഴം പരിപാടിയുടെ സംപ്രേക്ഷണം.
Story highlights: Muhammad Raihan as Kannan in Chakkappazham