വിനോദത്തിനൊപ്പം വിജ്ഞാനവും പകര്‍ന്ന് ഫ്ളവേഴ്സ് കുടുംബത്തില്‍ നിന്നും Q TV
എല്ലാം അറിയാം എന്ന് പറയുമ്പോഴും നമുക്ക് അപരിചിതമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുമ്പോള്‍ പുത്തന്‍ അറിവുകള്‍ എന്ന് പേരിട്ട് അവയെ നാം പരിചിതമാക്കുന്നു. വിജ്ഞാനപ്രദമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഒരു വ്യക്തിയ്ക്ക് നല്കുന്ന സാധ്യതകളും ചെറുതല്ല. വിനോദത്തിനൊപ്പം വിജ്ഞാനവും പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുകയാണ് Q TV.
ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വര്ണക്കാഴ്ചകള് സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് ടിവിയുടേയും നൂതന സാങ്കേതിവിദ്യകളുടെ സഹായത്തോടെ അതിവേഗം വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്കെത്തിയ്ക്കുന്ന സത്യസന്ധമായ വാര്‍ത്താ ചാനല്‍ ട്വന്റിഫോറിന്റേയും ഭാഗമാണ് Q TV. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന Q TV മികച്ച ഇന്‍ഫര്‍മേറ്റീവ് ഡിജിറ്റല്‍ ചാനലാണ്.
കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ Q TV സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടി. രസകരമായ ആവിഷ്കാര ശൈലിയും പ്രമേയത്തിലെ വ്യത്യസ്തതയുമെല്ലാം Q TV യിലെ പരിപാടികളെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം സജീവമാണ് Q TV.
ഓരോ പരിപാടിയിലും വിനോദവും വിജ്ഞാനവും പരസ്പരം ഇഴ ചേര്‍ത്താണ് Q TV– യില്‍ അവതരിപ്പിയ്ക്കുന്നത്. ടുഡേ ഇന്‍ ഹിസ്റ്ററി എന്ന പരിപാടിയിലൂടെ ചരിത്രത്തിലെ അഞ്ച് പ്രത്യേകതകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു. ലളിതവും സുന്ദരവുമായ രീതിയിലാണ് ടുഡേ ഇന്‍ ഹിസ്റ്ററിയുടെ അവതരണം എന്നതും ശ്രദ്ധേയമാണ്.
വെബ് സീരീസുകള്‍ അരങ്ങുവാഴുന്ന ഇക്കാലഘട്ടത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ് ‘ചായയും ചര്‍ച്ചയും‘ എന്ന Q TV-യിലെ വെബ് സീരിസ്. ഗ്രാമപ്രദേശത്തെ ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍ ഓരോ എപ്പിസോഡിലും നിരവധി അറിവുകളാണ് പ്രേക്ഷകര്‍ക്ക് ഈ വെബ് സീരീസ് സമ്മാനിയ്ക്കുന്നത്. അതും നര്‍മ്മത്തിന്റ അകമ്പടിയോടെ. കഥാപാത്രങ്ങളുടെ അഭിനയമികവും തിരക്കഥയുടെ കരുത്തും സംവിധാന മികവുമെല്ലാം ചായയും ചര്‍ച്ചയും എന്ന വെബ് സീരീസിനെ സുന്ദരമാക്കുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവയ്ക്കുന്ന വസ്തുതകള്‍(FACTS) അടങ്ങിയ കാര്‍ഡുകളും Q TV -യുടെ പ്രത്യേകതയാണ്. മികച്ച കണ്ടെന്റുകളാല് സമ്പന്നമായ qtvindia.com എന്ന വെബ്സൈറ്റും വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
Story highlights: Q TV special