കുടുംബ സമേതം പുതുവർഷം ആശംസിച്ച് രമേഷ് പിഷാരടി

January 1, 2021

പ്രതീക്ഷകൾ നിറഞ്ഞ വർഷമാണ് 2021. പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിൽ നിന്നും അടുത്ത വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാ വർഷത്തെയും ആവേശമൊന്നും ആർക്കുമില്ല. പ്രാർത്ഥനകളും, എല്ലാം പഴയതുപോലെ ആകുമെന്ന പ്രതീക്ഷയും മാത്രം. എങ്കിലും പുതുവർഷം ആശംസിച്ച് സമൂഹമാധ്യമങ്ങളിൽ എല്ലാവരും സജീവമാകുകയാണ്. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി കുടുംബ സമേതമാണ് എല്ലാവർക്കും പുതുവർഷം ആശംസിക്കുനന്ത്.

പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, പുതുവർഷത്തിൽ കുടുംബ സമേതം ഫ്‌ളവേഴ്‌സ് ടി വിയിലെ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന ഷോയിലും രമേഷ് പിഷാരടി എത്തുന്നുണ്ട്. ഇതാദ്യമായാണ് പിഷാരടി മക്കൾക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.

Read More: ‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’; മകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights- Ramesh pisharady family photo