‘2020 ഞങ്ങൾക്ക് നൽകിയ ഏറ്റവും മികച്ച കാര്യം’- മകന്റെ ചിത്രം പങ്കുവെച്ച് സംവൃത സുനിൽ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ലോക്ക് ഡൗൺ കാലത്തും വിദേശത്തെ വീട്ടിൽ വളരെയധികം തിരക്കിലായിരുന്നു സംവൃത. കാരണം, ആ സമയത്താണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം നടി പതിവായി പങ്കുവയ്ക്കാറുണ്ട്. 2020 മോശം അനുഭവങ്ങൾ ആയിരുന്നെങ്കിലും തനിക്ക് ലഭിച്ച മികച്ച സമ്മനത്തെ പരിചയപ്പെടുത്തുകയാണ് സംവൃത സുനിൽ. രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ് നടി ‘2020 ഞങ്ങൾക്ക് നൽകിയ ഏറ്റവും മികച്ച കാര്യം’ എന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
Read More: രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യം- പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.
Story highlights- samvritha sunil about her baby