എന്റെ 2022- കുടുംബത്തിനൊപ്പമുള്ള വിഡിയോയുമായി സംവൃത സുനിൽ

January 1, 2023

എട്ട് വർഷത്തോളം വെള്ളിത്തിരയിൽ സജീവ സാന്നിധ്യമായിരുന്ന സംവൃത സുനിൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയിലൂടെയാണ്. 2018-ന്റെ തുടക്കത്തിൽ, മിനി സ്‌ക്രീനിലെ ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതിന് ശേഷമാണ് സംവൃത അഭിനയത്തിലേക്ക് വീണ്ടും സജീവമായത്. അമേരിക്കയിൽ കുടുംബസമേതം താമസമാക്കിയ നടി വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, 2022ലെ ഓർമ്മകളൊക്കെ ഒറ്റ വിഡിയോയിൽ പങ്കുവയ്ക്കുകയാണ് നടി. മക്കൾക്കൊപ്പമുള്ള യാത്രകളുടെയും കുടുംബത്തിലെ ഒത്തുചേരൽ നിമിഷങ്ങളുമെല്ലാം വിഡിയോയിൽ ഉണ്ട്. ലാൽ ജോസ് തന്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃതയെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് അഭിനയിച്ച ചിത്രമായ അയാളും ഞാനും തമ്മിൽ സംവിധാനം ചെയ്തതും ലാൽ ജോസ് ആയിരുന്നു. 45ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സംവൃത സുനിൽ. അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തിരക്കഥ, നീലത്താമര, കോക്ക്ടെയിൽ, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്ലേസ്, മാണിക്യ കല്ല്, അരികെ എന്നിവയായിരുന്നു സംവൃതയുടെ ശ്രദ്ധേയമായ ചില സിനിമകൾ.

തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. 

Read Also: വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

അതേസമയം, വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

Story highlights- samvritha sunil about 2022

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!