അഭിനയ ചാരുതയുമായി അനുപമ- ശ്രദ്ധനേടി ‘ഫ്രീഡം@ മിഡ്‌നൈറ്റ്’ ടീസർ

January 7, 2021

പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ചുവടുവെച്ച താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനേക്കാൾ അനുപമയ്‌ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത് തെന്നിന്ത്യൻ സിനിമാലോകത്തുനിന്നുമാണ്. കന്നഡ, തെലുങ്ക് സിനിമകളിൽ തിരക്കേറുന്നതിനിടയിലാണ് മണിയറയിലെ അശോകൻ എന്ന സിനിമയിലൂടെ നടി മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴിതാ, അനുപമ പരമേശ്വരൻ നായികയായ ‘ഫ്രീഡം@ മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ ശ്രദ്ധനേടുകയാണ്.

ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം@ മിഡ്‌നൈറ്റ്’. അഖില മിഥുൻ ആണ് ചിത്രം നിര്‍മിക്കുന്നത്.  ഹക്കിം ഷാജഹാൻ ആണ് ഈ ഹ്രസ്വചിത്രത്തിലെ നായകൻ. വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്നത്.

Read More: ഇടയ്ക്കിടെ നിറംമാറുന്ന ഭീമൻ പാറ; അത്ഭുതങ്ങൾ ഒളിപ്പിച്ച് ഉലുരു

അതേസമയം,  തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്. അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- short film freedom @ midnight