എ ആർ റഹ്മാന്റെ സംഗീതത്തിന് ചുവടുവെച്ച് തൻവി- വീഡിയോ പങ്കുവെച്ച് സിദ്ധാർത്ഥ് മേനോൻ

തൈക്കുടം ബ്രിഡ്ജ് എന്ന പ്രസിദ്ധമായ മ്യൂസിക്കൽ ബാൻഡിലൂടെ ശ്രദ്ധേയനായ ഗായകനാണ് സിദ്ധാർത്ഥ് മേനോൻ. പാട്ടിന് പുറമെ അഭിനയത്തിലും തിളങ്ങിയ സിദ്ധാർത്ഥ് വിവാഹിതനായത്. മറാത്തി നടിയും ഗായികയുമായ തൻവി പാലവിനെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള സംഗീത-നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, എ ആർ റഹ്മാന്റെ സംഗീതത്തിന് നൃത്തം ചെയ്യുന്ന തൻവിയുട വീഡിയോ പങ്കുവയ്ക്കുകയാണ് സിദ്ധാർത്ഥ് മേനോൻ.
വൈക്കത്തുള്ള സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് എത്തിയ സന്തോഷമാണ് തൻവി നൃത്തത്തിലൂടെ പങ്കുവയ്ക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് പൂർണമായും കേരളത്തിന് പുറത്തിയിരുന്നു ഇരുവരും. എട്ടു മാസങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് എത്തിയത്. ഇതേ വീഡിയോ പങ്കുവെച്ചുകൊണ്ട് തൻവി കുറിക്കുന്നു- ‘ഹാപ്പി 2021!! എന്റെ പ്രിയപ്പെട്ട കാര്യങ്ങളുള്ള ആദ്യ പോസ്റ്റ്. ഞങ്ങളുടെ മനോഹരമായ വീട്ടിൽ ഷൂട്ടിംഗ് എന്റെ പ്രിയപ്പെട്ട സാരി ധരിച്ച് എ ആർ റഹ്മാൻ സാറിന്റെ സംഗീതത്തിന് നൃത്തം ചെയ്യുന്നു’.
ലോക്ക് ഡൗൺ കാലത്ത് സിദ്ധാർത്ഥും തൻവിയും ചേർന്നൊരുക്കിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സിദ്ധാർത്ഥും തൻവിയും വിവാഹിതരായത് 2019 ഡിസംബർ 22 നാണ്. ‘ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ ധാരാളം സമയം ലഭിച്ചു. രണ്ടുപേർക്കും പാചകം അറിയില്ല. ഇത് ഒരുമിച്ച് പഠിക്കുകയും ധാരാളം പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അവൾ ഒരു നർത്തകിയായതിനാൽ ഞങ്ങൾ ഒന്നിച്ച് ധാരാളം കാര്യങ്ങൾ ചെയ്തു’- സിദ്ധാർത്ഥ് പറയുന്നു. ഗായകനെങ്കിലും ഒരുപിടി നല്ല സിനിമകളിലും നായകനായി എത്തിയിട്ടുണ്ട്.
Story highlights- sidharth menon’s wife dancing