തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്നും തെരുവിൽ കിടന്നുറങ്ങുന്നവർ നിരവധിയാണ്. സ്വന്തമായി വീട് ഇല്ലാത്തവരും പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയാണ് ഇത്തരത്തിൽ തെരുവോരങ്ങളിൽ കിടക്കുന്നത്. തെരുവോരങ്ങളിൽ കിടക്കാൻ വിധിക്കപ്പെട്ടവർക്ക് സ്ലീപ് പോഡുകൾ നിർമിച്ചുനൽകുന്ന ഒരു ജർമ്മൻ നഗരമാണ് ഇപ്പോൾ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ജർമനിയിലെ ഒരു ഉൾപ്രദേശത്തെ ചെറുനഗരമാണ് ഉൾമ. ഇവിടുത്തെ നഗരസഭയാണ് വരാനിരിക്കുന്ന അതിശൈത്യത്തിന് മുന്നോടിയായി തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്കായി സ്ലീപ് പോഡുകൾ നിർമിച്ചിരിക്കുന്നത്. തണുപ്പും മഴയും ഏൽക്കാത്ത സംവിധാനങ്ങളോടുകൂടിയതാണ് ഈ സ്ലീപ് പോഡുകൾ. ഉരുക്കും മരവും ഉപയോഗിച്ചാണ് ഈ സ്ലീപ് പോഡുകൾ നിർമിച്ചിരിക്കുന്നത്. ഒരേ സമയം രണ്ടുപേർക്ക് കഴിയാൻ സാധിക്കുന്ന കുഞ്ഞു കാബിനുകളായാണ് ഇവ ഒരുക്കിയിരിക്കുന്നത്.
കാബിനുകൾക്ക് അകത്ത് വെന്റിലേഷൻ സംവിധാനവും അതിനൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാൻ ആവശ്യമായ അടിയന്തര സഹായത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഇടങ്ങളിലായി ഇതിനോടകം ഈ ടെന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. എന്നാൽ ഇതിനകത്ത് കയറണമെങ്കിൽ എവിടെയും രജിസ്റ്റർ ചെയ്യേണ്ട ആവശ്യം പോലുമില്ല. ടെന്റുകളിൽ ആളുകൾ പ്രവേശിച്ചുകഴിഞ്ഞാൽ അത് അറിയുന്നതിനായുള്ള സെൻസർ സംവിധാനനും ഇവിടെ ഉണ്ട്.
Read also:കൊവിഡിനോട് പോരാടിയത് നീണ്ട 243 ദിവസങ്ങൾ; ഇത് അമ്പത്തൊമ്പതുകാരന്റെ അതിജീവനത്തിന്റെ കഥ
വിവരങ്ങൾ ലഭ്യമാകുന്നതിനുസരിച്ച് ടെന്റുകളിൽ കഴിയുന്നവരെ കാണുന്നതിനായി സാമൂഹിക സുരക്ഷാ വകുപ്പിന്റെ വളണ്ടിയർമാർ അടുത്ത ദിവസം തന്നെ എത്തും. ഇവരുടെ വിവരങ്ങൾ അന്വേഷിച്ചശേഷം തെരുവിയിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വേണ്ട നടപടികളും ഇവർ ചെയ്തുനൽകും.
Story Highlights: Sleep pods to shelter homeless people in the winter