ബാറ്റും ബോളുമായുള്ള പ്രണയത്തിന് തുടക്കം; സബാഷ് മിത്തുവിനായുള്ള പരിശീലനത്തിൽ തപ്സി
കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് ബോളിവുഡ് താരം തപ്സി പന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പരിശീലനങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങുകയാണ് തപ്സി. മിതാലിയാകാനുള്ള തപ്സിയുടെ പരിശീലനത്തിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം എന്നാണ് തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് താപ്സി കുറിച്ചിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍). 34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
And romance with the bat n the ball has begun….
— taapsee pannu (@taapsee) January 27, 2021
long way to go but a good start is half job done 🙂
This is going to be another milestone of sorts….
For our captain cool @M_Raj03 and all her #WomenInBlue 🏏 🇮🇳 #ShabaashMithu @rahuldholakia @AndhareAjit @Viacom18Studios pic.twitter.com/8ZK5yNfGZK
16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്.
Read also: പോരാട്ടവീര്യം ചോരാത്ത 97 കാരി: അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ടു, ഇന്ന് കൊവിഡിനെയും അതിജീവിച്ചു
ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം മിതാലിയുടെ ജീവിതവുമായി തപ്സി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. അതേസമയം രാഹുൽ ദോലാക്കിയ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊവിഡിനെത്തുടർന്ന് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പ്രിയ ഏവൻ ആണ്.
Story Highlights:taapsee pannu starts practice to play mithali raj biopic