സസ്‌പെന്‍സുണ്ട്, പിന്നെ ചിരിയും – അങ്ങനെയൊന്നും തീരില്ല ഈ നൂലാമാലകള്‍: ശ്രദ്ധേയമായി ‘Tangles’

January 6, 2021
Tangles Web Series Episode 01

മലയാളികള്‍ക്കിടയില്‍ പോലും വെബ്‌സീരീസുകള്‍ ഇടം നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മികച്ച വരവേല്‍പുകളാണ് വെബ് സീരീസുകള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ ലഭിയ്ക്കുന്നതും. ശ്രദ്ധ നേടുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ഭാഗമായി ഒരുങ്ങുന്ന ‘Tangles’ എന്ന വെബ് സീരീസ്. ഒരു ബാംഗ്ലൂര്‍ വള്ളിക്കെട്ട് എന്ന ടാഗ്-ലൈനോടെയാണ് Tangles വെബ്‌സീരീസ് പ്രേക്ഷകരിലേക്കെത്തുന്നത്.

വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ഡെഡ് പൂള്‍ എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡില്‍ പ്രണയവും കുടുംബബന്ധത്തിന്റെ ആഴവും രസികന്‍ നര്‍മ്മമുഹൂര്‍ത്തങ്ങളുമെല്ലാം ഇഴചേര്‍ത്തിരിക്കുന്നു. മികച്ച സ്വീകാര്യതയാണ് ആദ്യ എപ്പിസോഡിന് ലഭിയ്ക്കുന്നതും. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അരലക്ഷത്തിലധികം പേരാണ് ‘ഫ്‌ളവേഴ്‌സ് കോമഡി’ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് കണ്ടത്.

സംവിധാന വൈഭവവും കഥാപാത്രങ്ങളുടെ അഭിനയമികവും തിരക്കഥയുടെ കരുത്തുമെല്ലാം ഈ വെബ്‌സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ശ്രീരാജ് ശ്രീകണ്ഠന്‍ സംവിധാനം നിര്‍വഹിക്കുന്ന വെബ്‌സീരീസില്‍ ശ്യാം മോഹന്‍, ജിജോ ജേക്കബ്ബ്, ശ്രിയ സുരേന്ദ്രന്‍, ഷാനിഫ്, ആംബെര്‍, ടിജോ സെബാസ്റ്റിയന്‍, ദിലീപ് ഡേവിഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ആദ്യ എപ്പിസോഡ് കാണാം

Story highlights: Tangles Web Series Episode 01