എയർകണ്ടീഷൻ ആവശ്യമില്ല; അത്ഭുതമായി ഥാർ മരുഭൂമിയ്ക്ക് നടുവിൽ ഒരുങ്ങിയ വിദ്യാലയം
‘മരുഭൂമിയ്ക്ക് നടുവിൽ വിദ്യാലയം’ കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നും അല്ലേ.. കാരണം ഇത്രയധികം ചൂടുള്ള ഒരു കാലാവസ്ഥയിൽ എങ്ങനെയാണ് വിദ്യർത്ഥികൾ പഠിക്കുക. എന്നാൽ അത്ഭുതപ്പെടേണ്ട ചൂടിനെ പേടിക്കുകയും വേണ്ട. അങ്ങനെയൊരു വിദ്യാലയമാണ് ഥാർ മരുഭൂമിയ്ക്ക് നടുവിലായി ഒരുങ്ങുന്നത്. പകൽ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള ഒരിടത്താണ് കുട്ടികൾക്ക് ചൂടിനെ പേടിക്കാതെ പഠിക്കാനായി വിദ്യാലയം ഒരുക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയം.
കനോയ് ഗ്രാമത്തിലാണ് ഈ സ്കൂൾ ഒരുക്കിയിരിക്കുന്നത്. ഇതൊരു വിസ്മയം തന്നെ എന്ന് വേണം കരുതാൻ. കാരണം എയർകണ്ടീഷനുകൾ ഇല്ലാതെയാണ് മരുഭൂമിയ്ക്ക് നടുവിൽ ഒരുക്കിയ ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. മഞ്ഞ മണൽക്കലുകൾക്കൊണ്ടാണ് ഈ സ്കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയുമായി ചേരുന്ന രീതിയിൽ ഓവൽ ഷേപ്പിലാണ് ഈ വിദ്യാലയം.
Read also: കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…
പെൺകുട്ടികളെ പഠിപ്പിക്കാനും സ്ത്രീശാക്തീകരണവും ലക്ഷ്യം ഇട്ടുകൊണ്ടുള്ള രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂളിൽ കിന്റർഗാർഡൻ മുതൽ പത്താം ക്ലാസ്സ് വരെയുള്ള 400 ഓളം പെൺകുട്ടികൾക്ക് പഠിക്കാൻ കഴിയും. സ്കൂൾ കെട്ടിടത്തിന് പുറമെ ടെക്സ്റ്റൈൽ മ്യൂസിയവും കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനും വിൽക്കുന്നതിനും പറ്റിയ ഇടവുമുണ്ട് ഇവിടെ. സ്ത്രീകൾക്ക് നെയ്ത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കരകൗശല വസ്തുക്കൾ നിർമാണത്തിനുള്ള പരിശീലനവും ഇവിടെ നൽകും.
അതേസമയം മൈക്കൽ ഡൗബെ എന്ന വ്യക്തിയാണ് ഈ സ്കൂൾ നിർമാണത്തിന് പിന്നിൽ. പത്തുവർഷത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് അദ്ദേഹം ഈ സ്കൂൾ ഇത്തരത്തിൽ നിർമിച്ചത്. ആർക്കിടെക്റ്റ് ഡയാന കെല്ലോഗിൽ ആണ് ഈ വിദ്യാലയം ഡിസൈൻ ചെയ്തത്.
Story Highlights: This School Made of Sandstone in the Middle of The Thar Desert Needs no ACs