ടോപ് സിംഗർ കുരുന്നുകൾക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാർ- റിപ്പബ്ലിക് ദിനം കേരള പോലീസിനൊപ്പം

January 24, 2021

ഓരോ വിശേഷ ദിവസങ്ങളിലും വളരെയധികം വൈവിധ്യമാർന്ന പരിപാടികൾ ഫ്‌ളവേഴ്‌സ് ടി വി പ്രേക്ഷകർക്കായി ഒരുക്കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഓരോ പരിപാടികളും ഒരുക്കാറുള്ളത്. ഇപ്പോഴിതാ, വീണ്ടുമൊരു ആഘോഷത്തിനായി ഫ്ളവേഴ്സ് ടി വി ഒരുങ്ങുകയാണ് ടോപ് സിംഗറിലൂടെ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേറിട്ടൊരു സംഗീതാനുഭവമാണ് പാട്ടുവേദി സമ്മാനിക്കുന്നത്.

കേരള പോലീസിനൊപ്പമാണ് പാട്ടുവേദിയുടെ റിപ്പബ്ലിക് ദിന ആഘോഷം. പോലീസ് സേനയിലെ കലാകാരൻമാർ കൊച്ചുപാട്ടുകാർക്കൊപ്പം റിപ്പബ്ലിക് ദിനത്തിൽ അണിനിരക്കുന്നു. എല്ലാ മത്സരാർത്ഥികൾക്ക് ഒപ്പവും പോലീസ് ഗായകർ ഗാനമാലപിക്കുന്നുണ്ട്. ഒട്ടും ഭയമില്ലാതെ കൊച്ചുഗായകർ പോലീസ് ഗായകർക്കൊപ്പം മത്സരിച്ച് പാടുന്ന കാഴ്ച്ച റിപ്പബ്ലിക് ദിനത്തിൽ പ്രേക്ഷകർക്ക് കാണാം.

Read More: സെറീന വില്യംസിന്റെ കുഞ്ഞ് ട്രെയിനിംഗ് പാർട്ണർ- ക്യൂട്ട് വീഡിയോ

അതേസമയം, ടോപ് സിംഗർ വേദിയിലെ പോരാട്ടം കൂടുതൽ രസകരവും സജീവവുമാകുകയാണ്. ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ. എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ദീപക് ദേവ് എന്നിവരാണ് ഇത്തവണ പാട്ടുവേദിയിലെ വിധികർത്താക്കളായി എത്തുന്നത്. എല്ലാദിവസവും 7.30 നാണ് ടോപ് സിംഗർ സംപ്രേഷണം ചെയ്യുന്നത്.

Story highlights- top singer republic day special