അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥയുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒരുങ്ങുന്നു

January 21, 2021
Tovino Thomas Upcoming Project Anveshippin Kandethum

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ.

തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിനുണ്ട്. ‘അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന രീതിയിൽ ഒരുക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിലുള്ളതാണ്.

Read also:മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച

ടൊവിനോ തോമസിനൊപ്പം നിരവധി പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരൻ ആണ്. മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്.

Read also:ടൊവിനോയ്ക്കൊപ്പം നിറചിരിയോടെ ഇസഹാക്ക്- ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ടൊവിനോ തോമസ്. രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന കള, ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ, ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രം നാരദൻ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായാകുന്ന ചിത്രം വരവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Here is the first look poster of #AnveshippinKandethum! 😊 ‘അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’ Thank you…

Posted by Tovino Thomas on Wednesday, January 20, 2021

Story Highlights: Tovino Thomas Upcoming Project Anveshippin Kandethum