ചിത്രീകരണം പൂർത്തിയാക്കി ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’

January 31, 2021

വിഷ്ണു ഉണ്ണികൃഷ്‍ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ ഷൂട്ടിംഗ് പൂർത്തിയായി. സാനിയ ഇയ്യപ്പന്‌ കൊവിഡ് ബാധിച്ചതിനെക്കുറിച്ച് ചിത്രീകരണം നീളുകയായിരുന്നു. രോഗമുക്തയായ നടി സെറ്റിൽ എത്തിയതോടെ ഷൂട്ടിംഗ് പൂർത്തിയാക്കി.

ഹൊറർ ത്രില്ലറായ ചിത്രം തൊടുപുഴയിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്.

Read More: തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച് കേന്ദ്രം

കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. വികൃതി, പാവ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസാണ് മോഷൻ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights- Vishnu Unnikrishnan and Saniya Iyappan wrap the shooting of ‘Krishnankutty Pani Thudangi’