ഫെബ്രുവരി എട്ടിന് ശേഷം ഫോണിൽ നിന്നും വാട്സ്ആപ്പ് നഷ്ടമായേക്കാം- പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും അറിയാം
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ടെലഗ്രാമും, വി ചാറ്റുമെല്ലാം എതിരാളികളാണെങ്കിലും ഉപഭോക്താക്കൾ ഏറ്റവുമധികം വിശ്വാസമർപ്പിച്ചിരിക്കുന്നത് വാട്സ്ആപ്പിലാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിലും ഒന്നാമനാണ്. എന്നാൽ, ഫെബ്രുവരി എട്ടിന് ശേഷം ഫോണിൽ നിന്നും വാട്സ്ആപ്പ് അപ്രത്യക്ഷമാകും. കാരണം, വാട്സ്ആപ്പിന്റെ പുതിയ സേവന നയങ്ങൾ അംഗീകരിക്കാത്തവരുടെ ഫോണിൽ നിന്നുമാണ് ഇത് സേവനം അവസാനിപ്പിക്കുന്നത്. അതിനാൽ, പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും അറിയാം.
ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോക്കുന്നവർക്ക് ഓക്കേ ബട്ടനുള്ള ഫുൾ സ്ക്രീൻ നോട്ടിഫിക്കേഷനായാണ് നയങ്ങളും നിബന്ധനകളും എത്തുക. വാട്സ്ആപ്പ് തുറക്കുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ എത്തുന്നത്. ട്രാൻസാക്ഷൻ & പേയ്മെന്റ്സ്, കണക്ഷൻസ്, മീഡിയ, ഡിവൈസ്, കണക്ഷൻ ഇൻഫർമേഷൻ, ലൊക്കേഷൻ ഇൻഫർമേഷൻ എന്നിങ്ങനെ വാട്സ്ആപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുതിയ നയത്തിൽ ആവശ്യപ്പെടുന്നത്. ഓരോ ഉപഭോക്താക്കൾക്കും പ്രത്യേകം സേവനങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിനാണ് ഈ വിവരശേഖരണം എന്നാണ് വാട്സ്ആപ്പ് വിശദീകരിക്കുന്നത്.
Read More: ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്; ബൈക്ക് ആംബുലൻസുമായി ഇതുവരെ രക്ഷിച്ചത് 5000-ലധികം രോഗികളെ
ഏറ്റവും പ്രധാനമായ കാര്യം, സ്വകാര്യത നയമാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതിലുള്ളതുകൊണ്ടുതന്നെ ഫേസ്ബുക്കുമായും അതിന്റെ അനുബന്ധ സേവനങ്ങളുമായും ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടും എന്നതാണ്. സേവന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇങ്ങനെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതെന്നാണ് നയത്തിൽ പറയുന്നത്. അതേസമയം, കഴിഞ്ഞ വർഷവും ഇതേ രീതിയിൽ നയങ്ങൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കിടാതിരിക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നു. എന്തായാലും പുതിയ നയങ്ങൾ അംഗീകരിക്കാത്തവരുടെ ഫോണിൽ നിന്നും ഫെബ്രുവരി എട്ടിന് ശേഷം വാട്സ്ആപ്പ് നഷ്ടമായേക്കും.
Story highlights- whatsapp new privacy policy