അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു. കൊവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നുകൊണ്ടായിരുന്നു ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ സൗഹൃദഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന് ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.
Story highlights: Yuvam Release date announced