കൊവിഡിന് തകർക്കാനാകില്ല, കലയും സിനിമയും- പ്രത്യാശ പങ്കുവെച്ച് ‘യുവം’ ടീസർ

May 31, 2020

അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രമാണ് ‘യുവം’. കൊവിഡിനെ അതിജീവിക്കാനുള്ള കരുത്ത് പകർന്ന് ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. കലയെയും സിനിമയെയും തകർക്കാൻ വൈറസിനാകില്ല എന്ന പ്രത്യാശ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവെച്ചിരിക്കുന്നത്.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യുവം’. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: ‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ

ഗോപി സുന്ദർ ആണ് ‘യുവ’ത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനരചന ബി കെ ഹരിനാരായണൻ. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Story highlights- yuvam movie teaser