കൊവിഡ് കാലത്തെ പൊതുപരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാം, 90+ My Tuition App ന്റെ സഹായത്തോടെ
കേരളത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾ മാർച്ച് പതിനേഴുമുതൽ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളും മാതാപിതാക്കളും പതിവിനേക്കാളേറെ ടെൻഷനിലാണ്. കാരണം, ഇത്തവണ ഒരു വർഷത്തെ കഠിന പരിശ്രമവും, ഒന്നിച്ചുള്ള പഠനവും ഒന്നും കൊവിഡ് സാഹചര്യത്തിൽ നടന്നിട്ടില്ല. പരീക്ഷയോട് അടുത്തപ്പോൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പോകേണ്ട അവസരമുണ്ടായത്. എങ്കിലും പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികൾ എത്രത്തോളം സജ്ജരാണ് എന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
ജീവിതത്തിലെ പ്രധാന രണ്ടു ഘട്ടങ്ങൾ അഭിമുഖീകരിക്കുന്ന പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആശങ്ക വളരെയധികമാണ്. പരീക്ഷയെ നേരിടാനും ചോദ്യങ്ങളുടെ മാതൃക മനസിലാക്കാനും കുട്ടികൾ ബുദ്ധിമുട്ടുമ്പോൾ മക്കളുടെ ഭാവി സ്വപ്നങ്ങൾ മാതാപിതാക്കളെയും ആശങ്കയിലാക്കുകയാണ്. എന്നാൽ, 90+ My Tuition App ഉള്ളപ്പോൾ ഇത്തരം ചിന്തകൾ കാറ്റിൽ പറത്താം. കാരണം, മികച്ച പഠന നിലവാരം ഉറപ്പാക്കി കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കാൻ 90+ My Tuition App വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ആപ്പിലൂടെ ദിവസവും പഠിക്കുന്ന പാഠഭാഗത്തില്‍ നിന്നുള്ള ഹോം ടെസ്റ്റ് കുട്ടികളെ കൂടുതൽ മികച്ച വിജയം കരസ്ഥമാക്കാൻ സഹായിക്കും. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിൽ വളരെ ലളിതമായാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷ അടുത്തതോടെ കൂടുതൽ കാര്യക്ഷമമായാണ് പഠനം നടക്കുന്നത്.
പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90+ My Tuition App ന്റെ മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90+ My Tuition App ല്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വീഡിയോകള്‍ 90+ My Tuition App ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സൗജന്യമായി കാണാം. ചില പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകളും ഇപ്പോള്‍ ആപ്പില്‍ സൗജന്യമായി ലഭ്യമാണ്.
സാധാരണ ട്യൂഷന് ഫീസിനെക്കാള്‍ വളരെ കുറഞ്ഞ ഫീസ് മാത്രമാണ് 90+ My Tuition App ലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. അതേസമയം, അഞ്ചാം ക്ലാസ് മുതൽ 12-ആം ക്ലാസ് വരെയുള്ള കേരളാ സിലബസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് 90+ My Tuition App ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഓരോ ദിവസവും ക്ലാസെടുക്കുന്ന പാഠഭാഗത്തെക്കുറിച്ചും, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്ന കാര്യത്തെക്കുറിച്ചുമെല്ലാം മാതാപിതാക്കള്‍ക്കും ഇനി 90+ My Tuition App ലൂടെ പരിശോധിക്കാം.
Story highlights- 90+ my tuition app exam preparation