സംരംഭക സ്വപ്നങ്ങളുള്ള വനിതകൾക്ക് 90+ My Tuition App ലൂടെ അതിവേഗം വളരുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാൻ അവസരം

February 9, 2021

സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടത് ഒരു രാജ്യത്തിൻറെ തന്നെ വളർച്ചയെ അടയാളപ്പെടുത്താൻ സഹായിക്കുന്ന ഘടകമാണ്. ഇന്ത്യയിൽ തൊഴിലിടങ്ങളിൽ തിളങ്ങുന്ന വ്യക്തിത്വമായി മാറിയ ഒട്ടേറെ വനിതകളുണ്ട്. എന്നാൽ, സ്വയംതൊഴിൽ, അല്ലെങ്കിൽ സ്വന്തം സംരംഭം എന്ന നിലയിൽ മുന്നോട്ട് വരുന്നവർ ചുരുക്കമാണ്. ഒട്ടേറെ വനിതാ സംരംഭകർ വിജയകരമായ ചുവടുകൾ നടത്തുമ്പോഴും ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും മുന്നോട്ട് വരാൻ പല ഘടകങ്ങളും പ്രതികൂലമായി ബാധിക്കുന്ന സ്ത്രീകളുണ്ട് സമൂഹത്തിൽ.

സാമ്പത്തികൾ ബുദ്ധിമുട്ടും ചുറ്റുപാടുകളുമെല്ലാം അങ്ങനെ പ്രതികൂല സാഹചര്യം സൃഷ്ടിക്കാറുണ്ട്. എന്നാൽ വനിതകൾക്ക് ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ മികച്ച സാധ്യത ഒരുക്കുകയാണ് ദക്ഷിണേന്ത്യയിലെ മികച്ച ഓൺലൈൻ ട്യൂഷൻ ആപ്പായ 90+ My Tuition App. സമത്വം, സാമൂഹിക പരിരക്ഷ, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പുവരുത്തുന്ന ആശയമാണ് 90+ Women Entrepreneur മുന്നോട്ട് വയ്ക്കുന്നത്.

ലഭ്യമായ കഴിവ്, വിജ്ഞാനം, വിവരം എന്നിവ ഉപയോഗപ്പെടുത്തി ബിസിനസ് രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി 65000 രൂപ മുതൽമുടക്കിൽ യാതൊരു ഡിപോസിറ്റും ഇല്ലാതെ 90+ My Tuition App ന്റെ മിനി ഡീലർ ഹബ്ബുകൾ വനിതകൾക്ക് സ്വന്തമാക്കാം. ഇന്ത്യയിൽ വളർന്നു കൊണ്ടിരിക്കുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാൻ ഇതിനോടകം തന്നെ ജനപ്രീതി നേടിയ 90+ My Tuition App ഉം 90 + ഇനി അവതരിപ്പിക്കുന്ന എല്ലാ പ്രൊഡക്ടുകളും സംരംഭക൪ക്ക് ബിസിനസ്സിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സാമ്പത്തികദായകമായ തൊഴിൽ പ്രാപ്തി കൂടുതൽ വനിതകൾ കൈവരിക്കുമ്പോൾ അത് അവരുടെ കുടുബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

നിരവധി അവസരങ്ങൾ ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധി മൂലമോ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമോ ആണ് സ്ത്രീകൾക്ക് അവരുടെ സ്വന്തം സംരംഭം എന്ന ആശയം പൂർത്തീകരിക്കാൻ കഴിയാതെ പോകുന്നത്. സ്ത്രീകൾക്ക് വളരെ കുറഞ്ഞ മുതൽ മുടക്കിൽ വനിതകൾക്ക് സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ് എന്ന ആശയം യാഥാർഥ്യമാക്കുകയാണ് 90+ Women Entrepreneur. ബിസിനസ് സംരംഭങ്ങൾ നടത്താൻ ആഗ്രഹമുള്ള മികച്ച ആശയങ്ങളും അതിനുള്ള പ്രാപ്തിയുമുള്ള സ്ത്രീകൾക്ക് ഇതൊരു മികച്ച അവസരമാണ്. 90+ Women Entrepreneur എന്ന ആശയത്തിലൂടെ വനിതകൾക്ക് സമൂഹത്തിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാകും. സാങ്കേതിക വിദ്യ അതിന്റെ വിപ്ലവകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രസക്തി എടുത്തു പറയേണ്ട ഒന്നാണ്. ഈ സംരംഭത്തിന്റെ ഭാഗമാകാൻ Www.mytuitionapp.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Story highlights- 90+ Women Entrepreneur details