സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾക്ക് കരുത്തു പകരാൻ 90+ My Tuition App ഒരുക്കുന്ന സുവർണാവസരം..

February 5, 2021

വനിതകളിലെ ബിസിനസ് ആശയങ്ങളും വേറിട്ട ചിന്തകളും പലപ്പോഴും അവരുടെ മനസുകളിൽ തന്നെ ഒതുങ്ങുകയാണ് പതിവ്. കാരണം, സംരംഭക ആശയങ്ങൾക്ക് വഴികാട്ടാനും കരുത്തുപകരാനും അനുയോജ്യമായ ഒരു വേദി സ്ത്രീകൾക്ക് ലഭിക്കാറില്ല. എന്നാൽ, 90+ My Tuition App ഇതാ സ്ത്രീ സംരംഭകർക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ്.

സ്ത്രീകൾക്കായി ഒരു സ്വയം തൊഴിലെന്ന ആശയത്തിന് കരുത്തുപകർന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് അവരെ ക്ഷണിക്കുകയാണ് ദക്ഷിണേന്ത്യയിലെ മികച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പായ 90+ My Tuition App. വനിതകളെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്താനുള്ള 90+ My Tuition Appന്റെ നവീന ആശയമാണിത്. 90+ Women Entrepreneurലൂടെ ചിന്തിക്കാൻ കഴിവുള്ള, പുത്തൻ ആശയങ്ങളുള്ള സ്ത്രീകൾക്ക് മുന്നോട്ട് വരാം.

ബിസിനസ് രംഗത്തും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി 65000 രൂപ മുതല്‍മുടക്കില്‍ യാതൊരു നിക്ഷേപവും ഇല്ലാതെ 90+ My Tuition App ന്റെ മിനി ഡീലര്‍ ഹബ്ബുകള്‍ സ്വന്തമാക്കാം. അതോടൊപ്പം ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഡ്യു ടെക്ക് ബിസിനസ്സിന്റെ ഭാഗമാകാനും 90+ My Tuition App പ്രൊമോട്ട് ചെയ്ത് വരുമാനം നേടാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു. പലരും സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം വേണ്ടെന്നു വയ്ക്കുന്നത് നിക്ഷേപിക്കാൻ പണമില്ലാത്തതിനാലാണ്. എന്നാൽ, ഈ അവസരത്തിലൂടെ ആശങ്കയ്ക്കും അവസാനമായി.

സംരംഭകയാകാന്‍ ആഗ്രഹമുള്ള അതിനു പ്രാപ്തിയുള്ള സ്ത്രീകള്‍ക്ക് പിന്തുണയേകാനും സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സമൂഹത്തില്‍ അവരുടെ നിലനില്‍പ്പ് വളര്‍ത്തിയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ www.mytuitionapp.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Story highlights- 90+ Women Entrepreneur