ചിരി നിറയ്ക്കാന്‍ ‘സുനാമി’ വരുമ്പോള്‍ പ്രണയം നിറച്ച് ആദ്യ ഗാനം

February 15, 2021
Aaraanu Official Lyric Video from Tsunami movie

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ് ചിത്രം. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.

ശ്രദ്ധ നേടുകയാണ് സുനാമിയിലെ മനോഹരമായ ഒരു പ്രണയഗാനം. ചിത്രത്തിലെ ആരാണ്,,, എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ലാലിന്റേതാണ് ഗാനത്തിലെ വരികള്‍. നേഹ എസ് നായരും കേശവ് വിനോദും ചേര്‍ന്ന് ആലപിച്ചിരിയ്ക്കുന്നു. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിയ്ക്കുന്നത്.

Read more: ‘ആക്ടിങ്ങ് അല്ല ഇത് ഒറിജിനല്‍…’; കബഡി മത്സരത്തില്‍ മുകേഷും: വൈറല്‍ വീഡിയോ

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.

Story highlights: Aaraanu Official Lyric Video from Tsunami movie