‘തൊട്ടാൽ പൂക്കും പൂവോ..’-യുക്കുലേലെയിൽ താളമിട്ട് പാടി അഹാനയും സുഹൃത്തും

February 17, 2021

മലയാള സിനിമയിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായി മാറുന്ന താരമാണ് അഹാന കൃഷ്ണ. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലേക്കും നടി ചേക്കേറിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം പാട്ടും നൃത്തവും എഡിറ്റിങ്ങുമെല്ലാം അഹാനയ്ക്ക് വശമാണ്. ഇപ്പോഴിതാ, സുഹൃത്തിനൊപ്പം പാടുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് താരം.

‘യുക്കുലേലെ’ എന്ന സംഗീതോപകരണത്തിൽ സുഹൃത്ത് താളമിടുമ്പോൾ തൊട്ടാൽ പൂക്കും പൂവോ എന്ന ഗാനം മനോഹരമായി ആലപിക്കുകയാണ് അഹാന. ‘രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ചെറിയ സന്തോഷകരമായ ഗാനം ഞങ്ങൾ പാടി’ എന്ന കുറിപ്പിനൊപ്പമാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read More: ‘അപ്പടി പോട്’- സഹോദരിയുടെ മേക്കോവറിന് പിന്തുണയുമായി കീർത്തി സുരേഷ്

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story highlights- ahaana krishna instagram video