സംവിധായകനായി അനി ശശി; നിത്യയും അശോക് സെൽവനും ഒന്നിക്കുന്ന ‘നിന്നിലാ നിന്നിലാ’ ട്രെയ്‌ലർ

February 5, 2021
Ani shashi film Theeni trailer

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘നിന്നിലാ നിന്നിലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. നിത്യ മേനോൻ, റിതു വർമ്മ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടൈനർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നാസർ, സത്യ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം തമിഴിൽ ചിത്രം ‘തീനി’ എന്ന പേരിലാണ് എത്തുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

അനി ശശി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബി വി എസ് എൻ പ്രസാദാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. രാകേഷ് മുരുകേശൻ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു. ഫെബ്രുവരി 26 ന് ചിത്രം റിലീസ് ചെയ്യും.

അതേസമയം പ്രിയദർശൻ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രിയദർശനൊപ്പം തിരക്കഥ സഹായിയായാണ് അനി ശശിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

Read also:‘ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫുകൾ നൽകിയിരുന്ന കാലം’- ഒരു കാലഘട്ടത്തിന്റെ ഓർമ്മ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഐ വി ശശി എന്ന അതുല്യ പ്രതിഭയുടെയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ സീമയുടെയും മകൻ സിനിമ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുമ്പോൾ സ്‌ക്രീനിൽ എന്ത് അത്ഭുതമാണ് ഉണ്ടാകുക എന്ന കാത്തിരിപ്പിലാണ് സിനിമ ലോകം.

Story Highlights:Ani shashi film Ninnila Ninnila trailer