‘ദൈവമുണ്ടെന്നതിന്റെ ഉത്തരമാണ് ഞാൻ’-ശ്രദ്ധനേടി ആസിഫ് അലിയുടെ പിറന്നാൾ സ്പെഷ്യൽ മാഷപ്പ് വീഡിയോ

February 4, 2021

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആസിഫ് അലി പിറന്നാൾ നിറവിലാണ്. ജന്മദിന ആഘോഷങ്ങൾ ഇല്ലെങ്കിലും ആശംസകൾക്ക് ഒട്ടും കുറവില്ല. സിനിമാതാരങ്ങൾക്കൊപ്പം ആരാധകരും ആസിഫ് അലിയുടെ മുപ്പത്തിയഞ്ചാം പിറന്നാൾ ആശംസകൾ കൊണ്ട് സജീവമാകുകയാണ്. ഇപ്പോഴിതാ, ഒരു പിറന്നാൾ സ്പെഷ്യൽ മാഷപ്പ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. രസകരമായ ട്രോൾ വീഡിയോകളിലൂടെയും, മാഷപ്പ് വീഡിയോകളിലൂടെയും ശ്രദ്ധേയനായ ലിന്റോ കുര്യനാണ് ആസിഫ് അലിക്കായി മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ ചിത്രമായ ഋതു മുതൽ ഇങ്ങോട്ടുള്ള അനേകം ചിത്രങ്ങളിലെ അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ലിന്റോ കുര്യൻ വീഡിയോ ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഈ മാഷപ്പ് വീഡിയോ. 2009ൽ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി അഭിനയ ജീവിതം ആരംഭിച്ചത്.

പഠന സമയത്ത് തന്നെ പരസ്യങ്ങളിൽ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് ജോലി ചെയ്തിരുന്നു. സിനിമയെ സ്വപ്നം കണ്ട് സ്വന്തമാക്കുകയായിരുന്നു ആസിഫ് അലി. തുടക്കത്തിൽ വലിയ ജനപിന്തുണ ലഭിച്ചില്ലെങ്കിലും പരാജയത്തിൽ നിന്നും ആസിഫ് ഉയർന്നു വന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചിത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും പരിശോധിച്ചാൽ ഇത്രയധികം വളർച്ചയുണ്ടായ മറ്റൊരു നടൻ വേറെ ഇല്ലെന്ന് പറയാം. കാരണം, നായകനായും, വില്ലനായും, സഹതാരമായുമെല്ലാം ആസിഫ് കുറച്ചുനാളുകളായി വിസ്മയിപ്പിക്കുകയാണ്.

Read More: ‘കാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു; പക്ഷെ, കരയാതെ കൂട്ടുകാർക്കൊപ്പം ഗോവയിലേക്ക്’- ലോക കാൻസർ ദിനത്തിൽ ശ്രദ്ധനേടി നന്ദു മഹാദേവയുടെ കുറിപ്പ്

കുറ്റവും ശിക്ഷയും, കുഞ്ഞെൽദോ, എല്ലാം ശരിയാകും, നാലാം തൂണ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ആസിഫ് അലി നായകനായി പ്രദർശനത്തിന് ഒരുങ്ങുന്നത്.

Story highlights- asif ali birthday special video