പിറന്നാൾ ആഘോഷത്തിനിടയിൽ ലൈവിലെത്തി ആസിഫ് അലി; വാളുമേന്തി ഒരു സർപ്രൈസ് അതിഥിയും..- വീഡിയോ

February 5, 2021

ആസിഫ് അലിയുടെ മുപ്പത്തിയഞ്ചാം ജന്മദിനം ആരാധകർ സജീവമായി ആഘോഷിച്ചിരുന്നു. ആശംസകളുമായി ഒട്ടേറെ താരങ്ങളുമെത്തി. തന്റെ ദിവസം അവിസ്മരണീയമാക്കിയതിന് താരം എല്ലാവരോടും നന്ദി പറഞ്ഞു. അതോടൊപ്പം, ആരാധകർക്ക് പ്രത്യേകം നന്ദി അറിയിച്ചു. കാരണം, ആസിഫ് അലിയുടെ പേരിൽ പിറന്നാൾ ദിനത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആരാധകർ സംഘടിപ്പിച്ചിരുന്നു.

‘ ജന്മദിനങ്ങൾ എല്ലായ്പ്പോഴും സ്പെഷ്യലാണ്; അത് ധാരാളം ഓർമ്മകളും സന്തോഷവും നൽകുന്നു. നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും വളരെയധികം നന്ദി. എന്റെ പിറന്നാൾ ദിനത്തിൽ നിങ്ങളിൽ പലരും കേരളത്തിൽ ഉടനീളം ധാരാളം ക്ഷേമ പരിപാടികൾ സംഘടിപ്പിച്ചതിൽ ഇന്ന് വലിയ സന്തോഷമുണ്ട്, അത് എനിക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകി’- ആസിഫ് അലിയുടെ വാക്കുകൾ.

അതോടൊപ്പം ഇൻസ്റ്റാഗ്രാമിൽ ലൈവിലെത്തിയും താരം നന്ദി അറിയിച്ചിരുന്നു. കുടുംബത്തിനൊപ്പമാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചതെന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആസിഫ് അലി പറഞ്ഞു. മാത്രമല്ല, ലൈവിൽ ഒരു കുഞ്ഞ് അതിഥിയും ഉണ്ടായിരുന്നു. ആസിഫ് അലിയുടെ മകൻ ആദം അലിയും ലൈവിനൊപ്പം ചേർന്നു. ഹാലോവീൻ തീമിലാണ് ആസിഫിന് കുടുംബം പിറന്നാൾ ആഘോഷം ഒരുക്കിയത്.

Read More: മലയാളത്തിലെ പ്രമുഖ ഗായകരെ അണിചേർത്ത് ഗന്ധർവ്വ ഗായകന് ശ്വേത ഒരുക്കിയ ഗാനോപഹാരം- വീഡിയോ

2009 ലാണ് ശ്യാമപ്രസാദ് സിനിമയായ ‘ഋതു’ എന്ന ചിത്രത്തിലൂടെ ആസിഫ് അലി മലയാള ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്.സ്ലീവച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയത്. ഈ ചിത്രത്തിലെ ആസിഫ് അലിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആർ‌ജെ മാത്തുക്കുട്ടി ഒരുക്കുന്ന കുഞ്ഞെൽദോ, വേണുവിന്റെ ‘രാച്ചിയമ്മ’, രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’, ‘വെള്ളിമൂങ്ങ’ ഫെയിം ജിബു ജേക്കബിന്റെ ‘എല്ലാം ശെരിയാകും’, സംവിധായകൻ സുഗീതിന്റെ ചിത്രം ‘പറന്ന്, പറന്ന്’, മൃദുൽ നായരുടെ ‘തട്ടും വെള്ളാട്ടം’, സംവിധായകൻ എം പത്മകുമാറിന്റെ പേരിടാത്ത ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് ആസിഫ് അലി വേഷമിടുന്നത്.

Story highlights- asif ali thanks his fans