മലയാളത്തിലെ പ്രമുഖ ഗായകരെ അണിചേർത്ത് ഗന്ധർവ്വ ഗായകന് ശ്വേത ഒരുക്കിയ ഗാനോപഹാരം- വീഡിയോ

February 4, 2021

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ഗാനാവൈഭവം കൊണ്ട് കുരുന്നു ഗായകർ അപൂർവ നിമിഷങ്ങൾ സമ്മാനിക്കുന്ന ടോപ് സിംഗർ വിജയകരമായി സംപ്രേഷണം തുടരുകയാണ്. രണ്ടുവർഷം നീണ്ടു നിന്ന ആദ്യ സീസണിന് പിന്നാലെ ഒട്ടും വൈകാതെ തന്നെ രണ്ടാം സീസണും ആരംഭിച്ചു. മത്സരാവേശം മുറുകുമ്പോൾ ആഘോഷങ്ങൾക്കും കുറവില്ല.

മലയാളികളുടെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ജന്മദിനം അതിമനോഹരമായാണ് പാട്ടുവേദിയിൽ ആഘോഷിച്ചത്. അദ്ദേഹം അമേരിക്കയിൽ ആയിരുന്നിട്ടും, യേശുദാസിനൊപ്പം പ്രവർത്തിച്ച സംഗീത ലോകത്തെ പ്രതിഭാധനരെയും മകൻ വിജയ് യേശുദാസിനെയും പാട്ടുവേദിയിലേക്ക് എത്തിച്ചിരുന്നു. മോഹൻ സിതാര, ഔസേപ്പച്ചൻ മുതലായവയരെല്ലാം അനുഭവങ്ങൾ പങ്കുവെച്ച് വേദിയിൽ എത്തിയിരുന്നു.

Read More: ന്യൂട്ടെല്ലയുടെ സ്പെല്ലിങ്ങൊക്കെ കറക്ടാണ്, പക്ഷേ പേരുമാത്രം മാറിപ്പോയി- രസകരമായ വീഡിയോ

പാട്ടുവേദിയിലേക്ക് നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും മനോഹരമായൊരു സർപ്രൈസുമായി ഗായിക സുജാതയും, ശ്വേതയും എത്തിയിരുന്നു. യേശുദാസിനൊപ്പം പാടിയ അനുഭവങ്ങൾ സുജാത പങ്കുവെച്ചപ്പോൾ ശ്വേത മനോഹരമായൊരു ഗാനമാണ് പിറന്നാൾ സമ്മാനമായി നൽകിയത്. മലയാളത്തിലെ പ്രമുഖരായ എല്ലാ ഗായകരെയും അണിനിരത്തിയാണ് ശ്വേത മ്യൂസിക്കൽ വീഡിയോ ഒരുക്കിയത്. മനോഹരമായ മ്യൂസിക്കൽ വീഡിയോ ശ്രദ്ധനേടുകയാണ്.

Story highlights- swetha mohan musical tribute